ബജറ്റ് വിമാനക്കമ്പനി തുടങ്ങാന്‍ ഒമാന്‍;നിക്ഷേപം ക്ഷണിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി

  • ഒമാനില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റി പ്രധാന പ്രശ്‌നം
  • ഒമാനില്‍ പുതിയതായി ആറ് വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുന്നു
  • 2028-2029 ഓടെ പുതിയ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും
;

Update: 2024-05-30 09:23 GMT
ബജറ്റ് വിമാനക്കമ്പനി തുടങ്ങാന്‍  ഒമാന്‍;നിക്ഷേപം ക്ഷണിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി
  • whatsapp icon

കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുന്ന ബജറ്റ് വിമാനക്കമ്പനി തുടങ്ങാനുള്ള ആലോചനയുമായി ഒമാന്‍. താത്പര്യമുള്ള കമ്പനികളില്‍ നിന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിക്ഷേപം ക്ഷണിച്ചു. ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയറും ബജറ്റ് വിമാനമായ സലാം എയറുമാണ് നിലവില്‍ ഒമാന്‍ എവിയേഷന്‍ മേഖലയില്‍ നിക്ഷേപം നടത്തിയിരിക്കുന്ന എയര്‍ലൈനുകള്‍. ഇവ കൂടാതെ മൂന്നാമതൊരു കമ്പനിക്ക് ലൈസന്‍സ് നല്‍കാനാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആലോചിക്കുന്നത്. പുതിയ എയര്‍ലൈന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

യൂറോപ്യന്‍ രാജ്യങ്ങളെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പ്രമോഷണല്‍ ക്യാമ്പെയ്നുകള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ കണക്ടിവിറ്റി ഒരു പ്രധാന പ്രശ്നമാണെന്ന് പൈതൃക,ടൂറിസം മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ബജറ്റ് എയര്‍ലൈനുകള്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ ധാരാളം പേര്‍ യാത്ര ചെയ്യാന്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിലേയും യൂറോപ്പിലേയും സാധ്യതയുള്ള നിരവധി വിപണികളിലേക്ക് ഇപ്പോഴും ഒമാനില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകളില്ലെന്നത് തിരിച്ചടിയാണ്.

ഒമാനില്‍ പുതിയതായി ആറ് വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുന്നതിന് പദ്ധതിയുണ്ട്. അവയില്‍ മിക്കതും 2028-2029 ഓടെ പ്രവര്‍ത്തനക്ഷമമാകും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി മാറും. ഇത് ആഭ്യന്തര അന്തര്‍ദേശീയ വ്യോമഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ബജറ്റ് എയര്‍ലൈനുകള്‍ക്ക് സാധ്യത ഏറെയാണ്.

Tags:    

Similar News