അബുദാബിയിലേക്ക് കുറഞ്ഞ ചിലവിൽ പറക്കാം, ഇന്‍ഡിഗോ കണ്ണൂരിൽ നിന്ന് പുതിയ സർവ്വീസ് തുടങ്ങുന്നു

  • മെയ് 9 മുതലാണ് നോണ്‍-സ്‌റ്റോപ്പ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്
  • അബുദാബിയിലേക്ക് ഇന്ത്യയിലെ എട്ട് നഗരങ്ങളില്‍ നിന്ന് 56 പ്രതിവാര ഫ്‌ലൈറ്റ് സര്‍വീസ്
  • അബുദാബി ടൂറിസം സ്ട്രാറ്റജി 2030 ന്റെ ഭാഗമായാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്

Update: 2024-04-01 09:54 GMT

ഇന്ത്യയുടെ ബഡ്ജറ്റ് എയര്‍ലൈന്‍ ഇന്‍ഡിഗോ അബുദാബിയ്ക്കും കണ്ണൂരിനുമിടയില്‍ പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നു. മെയ് 9 മുതലാണ് നോണ്‍-സ്‌റ്റോപ്പ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്. വേനലവധിക്കാലത്ത് കൂടുതല്‍ സൗകര്യപ്രദമാകുന്ന സര്‍വീസിനാണ് തുടക്കമിടുന്നത്.

കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.35ന് അബുദാബിയിലെത്തും. തിരിച്ചുള്ള വിമാനം അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും. കൂടാതെ അബുദാബിയിലേക്ക് ഇന്ത്യയിലെ എട്ട് നഗരങ്ങളില്‍ നിന്ന് 56 പ്രതിവാര ഫ്‌ലൈറ്റുകളും സര്‍വീസ് നടത്തും. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ,വ്യാപാരം,ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇടയാക്കും.

കൃത്യസമയത്ത്  തടസ്സരഹിതമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നതില്‍ ഇന്‍ഡിഗോ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്‍ഡിഗോയുടെ ആഗോള സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

വേനലവധിക്കാലത്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂരിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. അബുദാബി ടൂറിസം സ്ട്രാറ്റജി 2030 ന്റെ ഭാഗമായാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. അബുദാബി എമിറേറ്റിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

Tags:    

Similar News