അബുദാബിയിലെ മസ്ദാര്‍ സിറ്റിയില്‍ ഊര്‍ജ,ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് പ്രൊജക്ടുകള്‍
- മസ്ദാര്‍ സിറ്റിയില്‍ ഊര്‍ജ,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊജക്ടുകള്‍ എത്തിക്കുന്നു
- മസ്ദാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികളുടെ ആകെ മൂല്യം 1 ബില്യണ്‍ ദിര്‍ഹം
- അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലോകോത്തര ബിസിനസ്,ടെക്‌നോളജി ഹബ്ബാണ് മസ്ദര്‍ സിറ്റി
അബുദാബിയിലെ മസ്ദര്‍ സിറ്റിയില്‍ 4 ബില്യണ്‍ ദിര്‍ഹം (1.08 ബില്യണ്‍ ഡോളര്‍) മുതല്‍മുടക്കില്‍ ഊര്‍ജ,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊജക്ടുകള്‍ എത്തിക്കാന്‍ തയ്യാറെടുക്കുന്നതായി മസ്ദാര്‍ സിഇഒ അഹമ്മദ് ബഗൂം അറിയിച്ചു. നഗരത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികളുടെ ആകെ മൂല്യം 1 ബില്യണ്‍ ദിര്‍ഹമാണ്. സിറ്റി കോംപ്ലക്‌സും ദി ലിങ്കും 2025 പകുതിയോടെ പൂര്‍ത്തിയാക്കും. അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി (മസ്ദാര്‍) ആതിഥേയത്വം വഹിക്കുന്ന വേള്‍ഡ് ഫ്യൂച്ചര്‍ എനര്‍ജി ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഊര്‍ജം,എഐ,ബഹിരാകാശം,ലൈഫ് സയന്‍സ്,കൃഷി തുടങ്ങിയ സുപ്രധാന മേഖലകളിലാണ് മസ്ദര്‍ സിറ്റി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഈ മേഖലകളെല്ലാം പൊതുവെ യുഎഇയ്ക്കും അബുദാബി എമിറേറ്റിനും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. മസ്ദര്‍ സിറ്റിയില്‍ വിദേശ കമ്പനികളുമായി ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലോകോത്തര ബിസിനസ്,ടെക്‌നോളജി ഹബ്ബാണ് മസ്ദര്‍ സിറ്റി. പൂര്‍ണ വിദേശ ഉടമസ്ഥത,ആദായ നികുതി ഇളവ്,അനിയന്ത്രിതമായ കറന്‍സി വിനിമയം എന്നിവയുള്‍പ്പെടെയുള്ള ഇന്‍സെന്റീവ് പാക്കേജുകള്‍ കമ്പനികള്‍ക്ക് മസ്ദര്‍ സിറ്റി വാഗ്ദാനം ചെയ്യുന്നു.