ഗൾഫിലേക്ക് കപ്പൽ സർവ്വീസ് ആരംഭിക്കാൻ കേരള സർക്കാർ

  • കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു.
  • ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് കപ്പൽ സർവ്വീസ് തുടങ്ങും
  • ഗൾഫിലേക്ക് കപ്പൽ യാത്രക്ക് മൂന്നുദിവസം വേണം

Update: 2024-03-12 06:15 GMT

ഗൾഫിലേക്ക് കപ്പൽ സർവ്വീസ് ആരംഭിക്കാൻ താത്പര്യമുള്ളവരിൽനിന്ന് കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു. ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് യാത്രക്കപ്പലുകൾ, ആഡംബര കപ്പലുകൾ എന്നിവ ഓടിക്കാനാണ് താത്പര്യപത്രം ക്ഷണിച്ചത്.

ഗൾഫിലേക്ക് കപ്പൽ യാത്രക്ക് മൂന്നുദിവസം വേണം. 2001-ൽ കൊച്ചിയിലേക്ക് യാത്രക്കപ്പൽ സർവീസ് തുടങ്ങിയെങ്കിലും രണ്ടുതവണ ഓടിയശേഷം നിർത്തുകയായിരുന്നു. മലബാർ ഡിവലപ്‌മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ 2009 മുതൽ കപ്പൽസർവീസ് പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയിരുന്നു.

സർവീസ് ആരംഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി നേരത്തേ ലഭിച്ചിരുന്നു.

കപ്പലുകൾ അടുപ്പിക്കാനും എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്നതിനുമുള്ള ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡിൽ (ഐ.എസ്.പി.എസ്.) ബേപ്പൂർ തുറമുഖത്തിന് 2023-ൽ രാജ്യാന്തരപദവി ലഭിച്ചിരുന്നു.

Tags:    

Similar News