ഇന്റര്‍നാഷണല്‍ പാര്‍ട്‌ണേഴ്‌സ് നെറ്റ്‌വര്‍ക്കിന് തുടക്കം
- ബിസിനസ് രംഗത്തെ പുരോഗതി ലക്‌ഷ്യം വെക്കുന്നു
- 2024 അവസാനത്തോടെ 100 എസ്എംഇകള്‍, 30 എംഎന്‍സികള്‍ വികസിപ്പിക്കുക
- ദുബൈ ആസ്ഥാനമായുള്ള 100 കമ്പനികള്‍
ദുബൈ ചേംബേഴ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ ഇന്റര്‍നാഷണല്‍ ചേംബര്‍ (ഡി.ഐ.സി)യുടെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ പാര്‍ട്‌ണേഴ്‌സ് നെറ്റ്‌വര്‍ക്ക് ആരംഭിച്ചു. അതിര്‍ത്തി കടന്നുള്ള ബിസിനസ് സഹകരണങ്ങള്‍, നിലവിലുള്ള ബിസിനസ് കൗണ്‍സിലുകള്‍ പ്രതിനിധീകരിക്കാത്ത രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന പുതിയ ബിസിനസ് കൗണ്‍സിലുകള്‍ സ്ഥാപിക്കുക, വിവിധ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണത്തിന് അവസരമൊരുക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇന്റര്‍ നാഷണല്‍ പാട്‌ണേഴ്‌സ് നെറ്റ് വര്‍ക്കിലൂടെ സാധ്യമാക്കാന്‍ ശ്രമിക്കുമെന്ന് ഡി.ഐ.സി പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത പറഞ്ഞു.
യു.എ.ഇയിലെ വിവിധ എംബസികളുമായും കോണ്‍സുലേറ്റുകളുമായും അവരോടൊപ്പം പ്രവര്‍ത്തിക്കുന്ന വിദേശ വ്യാപാര വാണിജ്യ ഓഫീസുകളുമായും ഇടപഴകാന്‍ ഇത് സഹായകമാവുമെന്ന് ദുബൈ ചേംബേഴ്‌സിന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വൈസ് പ്രസിഡന്റ് ഹസന്‍ അല്‍ ഹാഷിമി അഭിപ്രായപ്പെട്ടു.
2024 അവസാനത്തോടെ 100 എസ്എംഇകള്‍, 30 എംഎന്‍സികള്‍, ദുബൈ ആസ്ഥാനമായുള്ള 100 കമ്പനികള്‍ വികസിപ്പിക്കുക തുടങ്ങിയ ദുബൈ ഇന്റര്‍നാഷണല്‍ ചേംബറിന്റെ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാന്‍ ഇത് സഹായകമാകുമെന്നാണ് കരുതുന്നത്.