യുഎഇയില്‍ നിന്ന് ഹജ്ജിന് പോകുന്ന തീര്‍ത്ഥാകര്‍ അറിഞ്ഞിരിക്കേണ്ട വിസ നിയമങ്ങള്‍ എന്തെല്ലാം?

  • സാധുവായ ഉംറ വിസയുള്ളവര്‍ക്ക് മാത്രമേ തീര്‍ത്ഥാടനം നടത്താന്‍ കഴിയൂ
  • ഹജ്ജ് നിയമലംഘകര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ
  • യുഎഇ നിവാസികള്‍ ഹജ്ജിന് പുറപ്പെടും മുമ്പ് ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എടുക്കണം

Update: 2024-05-10 11:18 GMT

യുഎഇയില്‍ നിന്ന് ഹജ്ജിന് പോകുന്ന തീര്‍ത്ഥാകര്‍ അറിഞ്ഞിരിക്കേണ്ട വിസ നിയമങ്ങള്‍ എന്തെല്ലാം..ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ ഹജ്ജിനായി തയ്യാറെടുക്കുമ്പോള്‍ യുഎഇ നിവാസികള്‍ ഉംറ നിര്‍വഹിക്കുന്നതിന് നുസുക് ആപ്പില്‍ ഒരു സ്ലോട്ട് ബുക്ക് ചെയ്യേണ്ടത് ഇപ്പോള്‍ നിര്‍ബന്ധമാണ്. കൂടാതെ സാധുവായ ഉംറ വിസയുള്ള ആളുകള്‍ക്ക് മാത്രമേ തീര്‍ത്ഥാടനം നടത്താന്‍ കഴിയൂ. ഉംറ വിസയുള്ളവരുടെ രാജ്യത്തേക്കുള്ള പ്രവേശന തീയതി 2024 മെയ് 23 ആയും എക്‌സിറ്റ് തീയതി ജൂണ്‍ 6 ആയും സൗദി അറേബ്യ പ്രഖ്യാപിച്ചതോടെ തീര്‍ത്ഥാടനത്തിനുള്ള അവസരം വിനിയോഗിക്കാന്‍ തയ്യാറെടുക്കുകയാണ് തീര്‍ത്ഥാടകര്‍. ഹജ് സീസണ് മുന്നോടിയായി തന്നെ നൂറു കണക്കിന് കോളുകളാണ് ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ടൂറിസം പാക്കേജുകള്‍ നല്‍കുന്ന സ്ഥാപനങ്ങളിലെ അധികൃതര്‍ പറയുന്നു.

ടിക്കറ്റിന് മുമ്പ് നുസുക്ക് ആപ്പില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യുക

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് നുസുക് ആപ്പ് വഴി ഉംറയ്ക്കുള്ള സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം. ഉംറ സ്ലോട്ട് ബുക്ക് ചെയ്തുകഴിഞ്ഞാല്‍, അത് അസാധുവാകുന്നതിന് മുമ്പ് തീര്‍ത്ഥാടകന്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിശുദ്ധ നഗരത്തിലെത്തണം. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്നതിന് കാരണമാകും.

നിയമം ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവ്

ഹജ്ജ് സീസണിലെത്തുന്ന തീര്‍ത്ഥാടകര്‍ നിയമം ലംഘിച്ചാല്‍ കര്‍ശനമായ പിഴകള്‍ ലഭിക്കും. ഇതില്‍ രണ്ട് വര്‍ഷം വരെ തടവും 50,000 റിയാല്‍ വരെ കനത്ത പിഴയും ഉള്‍പ്പെട്ടേക്കാം. ഇത് മദീനയിലേക്കും മക്കയിലേക്കുമുള്ള അനധികൃത പ്രവേശനമായി കണക്കാക്കും.

നിയന്ത്രിത വിമാനത്താവളങ്ങളില്‍ പ്രവേശനം

ഉംറ ഓപ്പറേറ്റര്‍മാര്‍ പറയുന്നതനുസരിച്ച്, ഉംറ വിസയുള്ള തീര്‍ഥാടകര്‍ക്ക് ജിദ്ദ, മദീന, യാന്‍ബു, തായിഫ് തുടങ്ങിയ ചില വിമാനത്താവളങ്ങളില്‍ പ്രവേശിക്കാം. ഒന്നിലധികം എന്‍ട്രി വിസകള്‍ കൈവശമുള്ളവര്‍ ഈ നിയുക്ത വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

വാക്‌സിനേഷന്‍

യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ തങ്ങളുടെ തീര്‍ത്ഥാടന യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എടുക്കേണ്ടതുണ്ട്. വാക്‌സിനേഷന്‍ എടുത്തില്ലെങ്കില്‍, തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ പ്രവേശനം നിഷേധിക്കപ്പെടും.

ഹജ് തീര്‍ഥാടകരുടെ ആദ്യ ബാച്ച് ഇതിനകം എത്തിയതിനാല്‍, വരാനിരിക്കുന്ന ഹജ് സീസണിനായുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ശക്തമാക്കുകയാണ്. 

Tags:    

Similar News