ലോക്‌സഭാ തെരഞ്ഞെടുപ്പ്:എന്‍ആര്‍ഐകള്‍ വോട്ട് രേഖപ്പെടുത്താന്‍ ചെയ്യേണ്ടതെന്തെല്ലാം..

  • എന്‍ആര്‍ഐകള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും
  • വോട്ടര്‍ പട്ടികയില്‍ തിരുത്തലിനും അവസരം നല്‍കുന്നു
  • രേഖകളുടെ പകര്‍പ്പുകള്‍ പരിശോധിക്കാന്‍ ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ പാസ്‌പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വിലാസം സന്ദര്‍ശിക്കും

Update: 2024-04-14 15:29 GMT

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ എങ്ങനെ അവസരം ലഭിക്കുമെന്ന സംശയം ഉയരുന്നുണ്ട്. അവ നമുക്ക് എങ്ങനെയെന്ന് വിശദമായി നോക്കാം. തൊഴില്‍,വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളാല്‍ മറ്റൊരു രാജ്യത്ത് താമസിക്കുന്നവരും മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം നേടിയിട്ടില്ലാത്തവരുമായ ഇന്ത്യന്‍ പൗരന്മാരാണ് എന്‍ആര്‍ഐ വോട്ടര്‍മാര്‍ അല്ലെങ്കില്‍ നോണ്‍ റെസിഡന്റ് ഇന്ത്യന്‍ വോട്ടര്‍മാര്‍.

എന്‍ആര്‍ഐ വോട്ടര്‍മാര്‍ക്ക് എങ്ങനെ തെരഞ്ഞെടുപ്പ് പ്രക്രീയയില്‍ പങ്കെടുക്കാമെന്ന് നോക്കാം..

സ്റ്റെപ്പ് 1

ഒരു എന്‍ആര്‍ഐ വോട്ടറായി രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ തെളിവുകള്‍ https://voterportal.eci.gov.in/ എന്നതില്‍ ഓണ്‍ലൈനായി ഫോറം 6Aപൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യുക.

ഫോം6 നൊപ്പം ആവശ്യമായ രേഖകള്‍:

a) ഫോം 6Aയില്‍ ല്‍ ഒട്ടിച്ചിരിക്കുന്ന ഒരു സമീപകാല പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ.

b) ഫോട്ടോയും ഇന്ത്യയിലെ വിലാസവും മറ്റെല്ലാമുള്ള പാസ്പോര്‍ട്ടിന്റെ പ്രസക്തമായ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികള്‍

c) സാധുവായ വിസ അംഗീകാരം അടങ്ങിയ പാസ്‌പോര്‍ട്ടിന്റെ പേജ്

സ്റ്റെപ്പ് 2

രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പുകള്‍ പരിശോധിക്കാന്‍ ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ പാസ്‌പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വിലാസം സന്ദര്‍ശിക്കും.

സ്റ്റെപ്പ് 3

വോട്ടര്‍ പട്ടികയില്‍ എന്തെങ്കിലും തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍, ആവശ്യമായ മാറ്റങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതിന് എന്‍ആര്‍ഐ വോട്ടര്‍മാര്‍ക്ക് ഫോം 8 പൂരിപ്പിക്കാവുന്നതാണ്.

സ്റ്റെപ്പ് 4

വോട്ടെടുപ്പ് ദിവസം, എന്‍ആര്‍ഐ വോട്ടര്‍മാര്‍ക്ക് അവരുടെ ഒറിജിനല്‍ പാസ്പോര്‍ട്ട് പോളിംഗ് സ്റ്റേഷനില്‍ കാണിച്ച് വോട്ട് ചെയ്യാം.


Tags:    

Similar News