ഗൾഫ് നാടുകളിൽ നിന്നുള്ള പണമയക്കൽ കുറയുന്നു
- സമീപ വർഷങ്ങളിൽ കേരളത്തിലേക്കുള്ള ഗൾഫ് പണമയക്കലിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്
- ഇന്ന് ഇന്ത്യയിലേക്കെത്തുന്ന ഗൾഫ് പണത്തിന്റെ 35.2 ശതമാനം മഹാരാഷ്ട്രയിലേക്കാണ് എത്തുന്നത്
- വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്നത് മൂലം പണം പുറത്തേക്ക് ഒഴുകുന്നു
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ. എന്നാൽ, സമീപ വർഷങ്ങളിൽ ഈ പണമയക്കലിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. 2016ൽ 26.9 ശതമാനമായിരുന്ന കേരളത്തിലേക്കുള്ള ഗൾഫ് പണമയക്കൽ ഇപ്പോൾ 18 ശതമാനം മാത്രമാണ്. ഈ കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയായി മാറുകയാണ്.
വിദഗ്ദ്ധ തൊഴിലാളികളുടെ ഡിമാൻഡ് മാറുന്നതും എണ്ണവില കുറയുന്നതും പണമയക്കൽ കുറയുന്നതിന് കാരണമാകുന്നുണ്ട്. ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ കൂടുതൽ യോഗ്യതയുള്ള തൊഴിലാളികളെ തേടുന്നു, അതേസമയം പല മലയാളി പ്രവാസികളും താഴ്ന്ന വരുമാനമുള്ള ജോലികളിൽ തുടരുകയാണ്. കൂടാതെ, എണ്ണവിലയിലെ ഇടിവ് ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്, ഇത് തൊഴിൽ സൃഷ്ടിയെയും പണമയക്കലിനെയും ബാധിച്ചു.
കേരളത്തിലേക്കുള്ള ഗൾഫ് പണമയക്കൽ കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെയും സാമൂഹിക സുരക്ഷാ സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഗൾഫ് പണമയക്കൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ്, ഇത് ഗാർഹിക ഉപഭോഗം, നിക്ഷേപം, സർക്കാർ വരുമാനം എന്നിവയെ പിന്തുണയ്ക്കുന്നു. ഈ പണമയക്കൽ കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുകയും, പുരോഗതിയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും.
കണക്കുകളനുസരിച്ച് കേരളത്തിലേക്ക് യുഎഇയിൽ നിന്നുള്ള പണം വരവ് 2016 ൽ 26.9 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 18 ശതമാനമാണ്. വിദഗ്ധ തൊഴിലാളികളുടെ ഡിമാൻഡ് മാറുന്നതും എണ്ണവില കുറയുന്നതും പണമയയ്ക്കലിനെ ബാധിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിലേക്കെത്തുന്ന ഗൾഫ് പണത്തിന്റെ 35.2ശതമാനം മഹാരാഷ്ട്രയിലേക്കാണെത്തുന്നത്. ഇത് കേരളത്തിലേക്ക് വരുമ്പോൾ ഇന്നത്തെ കണക്ക് പത്ത് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ കുറയുന്നത് കേരളത്തിന് തിരിച്ചടിയാകുന്നു
മുൻകാലങ്ങളിൽ കൂടുതൽ വിദേശ പണം അയക്കപ്പെട്ടിരുന്നത് കേരളത്തിലേക്കായിരുന്നു എന്നാൽ ഇന്ന് ഇന്ത്യയിലേക്കെത്തുന്ന ഗൾഫ് പണത്തിന്റെ 35.2 ശതമാനം മഹാരാഷ്ട്രയിലേക്കാണ് എത്തുന്നത്. കേരളത്തിലേക്ക് വരുന്നത് ഇപ്പോൾ 10 ശതമാനം മാത്രമാണ്. വിദേശ പണം വരവിൽ മഹാരാഷ്ട്രയ്ക്കും കേരളത്തിലും പിന്നിൽ തമിഴ്‌നാട്, ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ്.
കേരളത്തിൽ നിന്നുള്ള കുടിയേറ്റത്തിന്റെ സ്വഭാവത്തിലുണ്ടായ മാറ്റവും ഈ പ്രതിസന്ധിക്ക് കാരണമാകുന്നു. മുൻകാലങ്ങളിൽ ജിസിസി രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികൾ ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കുടിയേറാൻ തുടങ്ങിയിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടുതൽ ചെലവേറിയതാണ്. ഇത് കേരളത്തിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കുറയ്ക്കുന്നു.
കൂടാതെ, കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്നതിനും വലിയ തുക ചിലവാക്കേണ്ടി വരുന്നു. ഈ തുകയും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നു.