ഗള്‍ഫിലെ വിഷു വിഭവ സമൃദ്ധമാക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്
- ലുലു ഗ്രൂപ്പ് കേരളത്തില്‍ നിന്ന് കയറ്റി അയക്കുന്നത് 1400 ടണ്‍ പച്ചക്കറികളും പഴങ്ങളും
- മുംബൈ,ബംഗളൂരൂ വിമാനത്താവളങ്ങള്‍ വഴി പച്ചക്കറികള്‍ കയറ്റി അയക്കും
- റെഡി ടു കുക്ക്,റെഡി ടു ഈറ്റ് വിഭവങ്ങള്‍,വിഷു സദ്യ എന്നിവയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കും
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി ഗള്‍ഫ് ലോകം,കൂടെ ലുലു ഗ്രൂപ്പും. ഗള്‍ഫ് മലയാളികളുടെ വിഷു വിഭവസമൃദ്ധമാക്കാന്‍ കേരളത്തില്‍ നിന്ന് ലുലു ഗ്രൂപ്പ് കയറ്റി അയക്കുന്നത് 1400 ടണ്‍ പച്ചക്കറികളും പഴങ്ങളുമാണ്. തനിനാടന്‍ പച്ചക്കറികള്‍ ഗള്‍ഫ് മലയാളികള്‍ക്ക് ലഭ്യമാക്കുകയാണ് ലുലുവിന്റെ ലക്ഷ്യം. കേരളത്തില്‍ നിന്നുള്ള കാര്‍ഗോ വിമാനങ്ങളില്‍ കയറ്റുന്ന സാധനങ്ങളുടെ അളവില്‍ പരിമിതിയുണ്ട്. അതിനാല്‍ റോഡ് മാര്‍ഗം മറ്റ് സംസ്ഥാനങ്ങളിലെത്തിച്ച് മുംബൈ,ബംഗളൂരൂ വിമാനത്താവളങ്ങള്‍ വഴി പച്ചക്കറികള്‍ കയറ്റി അയക്കും.
റെഡി ടു കുക്ക്,റെഡി ടു ഈറ്റ് വിഭവങ്ങള്‍,വിഷു സദ്യ എന്നിവയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കും. ലുലു കൂടാതെ മറ്റ് ഹൈപ്പര്‍മാര്‍ക്കറ്റുകളും ഗള്‍ഫില്‍ പഴങ്ങളും പച്ചക്കറികളും വില്‍പ്പന നടത്തും. ഗള്‍ഫ് മലയാളികള്‍ക്ക് ഹൃഹാതുരതയുടെ ഉത്സവം കൂടിയാണ് വിഷു. വിഷുകണി ഒരുക്കിയും സദ്യ ഉണ്ടും വിദേശ മലയാളികളും വിഷു വിപുലമായി ആഘോഷിക്കുന്നു.