പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈസന്‍സ്

  • പ്ലാസ്റ്റിക് ട്രേകള്‍,പാത്രങ്ങള്‍,ലക്ഷുഭക്ഷണങ്ങള്‍,കാസറോള്‍ എന്നിവ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കും
  • 2023 ജൂണ്‍ 1 നാണ് എമിറേറ്റ്‌സ് ക്ലോസ്ഡ് ലൂപ്പ് റീസൈക്ലിംഗ് സംരംഭത്തിന് തുടക്കമിട്ടത്
  • ദുബായിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഒരു സിംഗിള്‍ യൂസ് ബാഗിന് 25 ഫില്‍സ് ഈടാക്കുന്നതാണ്

Update: 2024-04-11 11:49 GMT

ക്ലോസ് ലൂപ്പ് സൈക്ലിംഗിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാനുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സംരംഭത്തിന് അംഗീകാരം. ലോകമെമ്പാടുമുള്ള എയര്‍ലൈനുകള്‍ക്കിടയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് സ്വീകരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനത്തില്‍ എമിറേറ്റ്‌സിന്റെ ക്ലോസ് ലൂപ്പ് റീസൈക്ലിംഗ് സംരംഭം മികവ് പുലര്‍ത്തിയതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പറഞ്ഞു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള നിരവധി സംരംഭങ്ങള്‍ക്ക് പുറമേ പ്ലാസ്റ്റിക് ട്രേകള്‍,പാത്രങ്ങള്‍,ലക്ഷുഭക്ഷണങ്ങള്‍,കാസറോള്‍ എന്നിവ പോലുള്ള ദശലക്ഷക്കണക്കിന് ഓണ്‍ബോര്‍ഡ് ഇനങ്ങള്‍ പ്രാദേശിക സൗകര്യങ്ങളില്‍ റീസൈക്ലിംഗ് ചെയ്യാനും പുതിയവ നിര്‍മ്മിക്കാനും അനുവദിക്കുന്നതാണ് ക്ലോസ്ഡ് ലൂപ്പ് റീസൈക്ലിംഗ് സംരംഭം.

2023 ജൂണ്‍ 1 നാണ് എമിറേറ്റ്‌സ് ക്ലോസ്ഡ് ലൂപ്പ് റീസൈക്ലിംഗ് സംരംഭത്തിന് തുടക്കമിട്ടത്. അതിലൂടെ പ്ലാസ്റ്റിക് ഇനങ്ങള്‍ കുറയ്ക്കുകയും വീണ്ടും ഉപയോഗിക്കുകയും റീസൈക്കിള്‍ ചെയ്യുകയും ചെയ്യുന്നു. ഇക്കോണമി,പ്രീമിയം ഇക്കോണമി ക്ലാസ് ഡൈനിംഗിന് ശേഷം ദശലക്ഷക്കണക്കിന് മീല്‍ സര്‍വീസ് ഐറ്റംസ് ശേഖരിച്ച് കഴുകി കേടുപാടുള്ളത് ദുബായിലേക്ക് കൊണ്ടുപോകും. അവിടെ പൊടിച്ച് പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും. ദുബായിലെ എല്ലാ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ജൂണ്‍ 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിരുന്നു. എല്ലാ ഔട്ട്‌ലെറ്റുകളിലും ഒരു സിംഗിള്‍ യൂസ് ബാഗിന് 25 ഫില്‍സ് ഈടാക്കുന്നതാണ്. പുനരുപയോഗിക്കാവുന്ന കപ്പ് സംവിധാനവും പുതിയ പേപ്പര്‍ കപ്പുകളും ഡെല്‍റ്റ എയര്‍ ലൈന്‍സ് പരീക്ഷിക്കുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബയോഡീഗ്രേഡബിള്‍ സാമഗ്രികള്‍ വന്‍ വിജയമാണ്.

Tags:    

Similar News