ദുബൈയില്‍ എട്ടു ബാങ്കുകള്‍ക്ക് ഭരണപരമായ ഉപരോധം

  • 2018 ലെ ഫെഡറല്‍ നിയമം നമ്പര്‍ (14) ലെ ആര്‍ട്ടിക്കിള്‍ 137 അനുസൃതമായാണ് ഉപരോധം
  • യുഎഇ ബാങ്കുകളുടെ ആസ്തി 3.74 ട്രില്യണ്‍ ദിര്‍ഹമായി
  • 2.2 ശതമാനം വർധന

Update: 2023-05-18 06:41 GMT

രാജ്യത്തെ എട്ട് ബാങ്കുകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ) ഭരണപരമായ ഉപരോധം ഏര്‍പ്പെടുത്തി. 2018 ലെ ഫെഡറല്‍ നിയമം നമ്പര്‍ (14) ലെ ആര്‍ട്ടിക്കിള്‍ 137 അനുസൃതമായാണ് ഉപരോധം. സിബിയുഎഇയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭരണപരമായ ഉപരോധം.

ബാങ്കുകള്‍ ഉള്‍പ്പെടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങളും യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സിബിയുഎഇ ബാധ്യസ്ഥരാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

അതിനിടെ യുഎഇ ബാങ്കുകളുടെ ആസ്തി (ഗ്രോസ് ബാങ്ക് അസറ്റ്) 2023 ജനുവരി അവസാനത്തെ 3.66 ട്രില്യണില്‍ നിന്ന് ഫെബ്രുവരി അവസാനത്തോടെ 3.74 ട്രില്യണ്‍ ദിര്‍ഹമായി 2.2 ശതമാനം വര്‍ധിച്ചതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ) അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Tags:    

Similar News