ദുബായ്: ഹാൻഡ് ലഗേജിൽ സ്വർണ്ണം കൊണ്ടുപോകുന്നതിന് നിയന്ത്രണം വരുന്നു
- യു.എ.ഇ.യിലെ സ്വർണ്ണ വ്യവസായം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഡി.എം.സി.സി.യുമായി കരാർ ഒപ്പിട്ടതായി ഡബ്ല്യുജിസി അറിയിച്ചു
- നിലവിൽ യാത്രക്കാരുടെ ബാഗേജിൽ സ്വർണ്ണം കൊണ്ടുപോകുന്നതിന് ലോകമെമ്പാടും അംഗീകൃതമായ ഒരു മാനദണ്ഡമില്ല
- കഴിഞ്ഞ വ്യാഴാഴ്ച യുഎഇയിൽ സ്വർണവില 24 കാരറ്റ് ഗ്രാമിന് 266.75 ദിർഹം എന്ന നിരക്കിൽ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു
യാത്രക്കാർ ഹാൻഡ് ലഗേജിൽ സ്വർണ്ണ-വെള്ളി നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി). ഇക്കാര്യത്തിൽ നേരിടുന്ന വെല്ലുവിളികൾ മികച്ച നിയന്ത്രണങ്ങൾ, നിരീക്ഷണം എന്നിവ വഴി പരിഹരിക്കും എന്ന് ഡബ്ല്യുജിസി അറിയിച്ചു. നിലവിൽ യാത്രക്കാരുടെ ബാഗേജിൽ സ്വർണ്ണം കൊണ്ടുപോകുന്നതിന് ലോകമെമ്പാടും അംഗീകൃതമായ ഒരു മാനദണ്ഡമില്ല.
ഡബ്ല്യുജിസി ദുബായുമായി ചേർന്ന് യാത്രക്കാർ കൈയിൽ കൊണ്ടുവരുന്ന സ്വർണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കും. യാത്രക്കാർ ലഗേജിൽ കൊണ്ടുപോകുന്ന സ്വർണ്ണം " നിയമസാധുത, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കൽ" എന്നിവ പോലുള്ള പ്രത്യേക വെല്ലുവിളികൾ ഉയർത്തുന്നതായി ഡബ്ല്യുജിസി, മിഡിൽ ഈസ്റ്റ് ആൻഡ് പബ്ലിക് പോളിസി മേധാവി ആൻഡ്രൂ നെയ്‌ലർ പറഞ്ഞു.
ഡിഎംസിസിക്കൊപ്പം, റെഗുലേറ്ററി ചട്ടക്കൂടുകൾ മെച്ചപ്പെടുത്തി, നിരീക്ഷണവും നിർവ്വഹണ സംവിധാനങ്ങളും മെച്ചപ്പെടുത്തി, സൂക്ഷ്മമായ സമ്പ്രദായങ്ങൾ കർശനമായി പാലിക്കുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഈ പരിശ്രമങ്ങൾ ലോകമെമ്പാടുമുള്ള സ്വർണ്ണ വ്യാപാരം ഉത്തരവാദിത്തപൂർണമായും മികച്ച ആഗോള രീതികൾ പാലിച്ചും നടത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്,നെയ്‌ലർ പറഞ്ഞു.
2023 നവംബറിൽ പ്രഖ്യാപിച്ച കൗൺസിലിന്റെ പദ്ധതി സ്വർണ്ണത്തിൻ്റെ വ്യാപാരത്തലുള്ള അന്താരാഷ്ട്ര നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ശക്തിപ്പെടുത്തുന്നതിനും നിലവാരം പുലർത്തുന്നതിനും സജ്ജീകരിച്ചിരിക്കുന്നു.
കൈയ്യിൽ കൊണ്ടുപോകുന്ന സ്വർണത്തിൻ്റെ കാര്യത്തിൽ കർശനമായ നടപടികളാണ് അടിയന്തര മുൻഗണനയെന്ന് ഡിഎംസിസി എക്‌സിക്യൂട്ടീവ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അഹമ്മദ് ബിൻ സുലായം പറഞ്ഞിരുന്നു. കൈയിൽ കൊണ്ടുപോകാവുന്ന സ്വർണ്ണത്തിൻ്റെ രൂപങ്ങൾ, സ്വീകാര്യമായ വ്യക്തിഗത പരിധികളുടെ നിർവചനങ്ങൾ, സ്റ്റാൻഡേർഡ് കസ്റ്റംസ് ഡിക്ലറേഷൻ, ഡിജിറ്റൽ ട്രാക്കിംഗ് പ്രക്രിയകൾ എന്നിവയെ അഭിസംബോധന ചെയ്യുന്ന ഒരു കൂട്ടം നയ ശുപാർശകൾ പദ്ധതി ലക്ഷ്യമിടുന്നു.
ദുബായിൽ തങ്ങളുടെ പുതിയ ഓഫീസ് തുറക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, യു.എ.ഇ.യിലെ സ്വർണ്ണ വ്യവസായം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഡി.എം.സി.സി.യുമായി കരാർ ഒപ്പിട്ടതായി ഡബ്ല്യുജിസി അറിയിച്ചു. ഇതിൽ ദുബായിൽ കൗൺസിലിന്റെ ചില്ലറ വ്യാപാര സ്വർണ്ണ നിക്ഷേപ തത്വങ്ങൾ നടപ്പിലാക്കുന്നത് ഉൾപ്പെടുന്നു.
"യുഎഇയിലെ സ്വർണ്ണ നിക്ഷേപ രംഗം പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ഒരു വ്യവസായം തങ്ങളുടെ പങ്കാളികൾ തമ്മിലുള്ള മികച്ച താൽപ്പര്യങ്ങൾക്ക് അനുസൃതമായതുമായി വളർത്തെടുക്കുക എന്നതാണ്, അന്തിമ ലക്ഷ്യം" എന്ന് നെയ്‌ലർ പറഞ്ഞു.
കൗൺസിലിൻ്റെ ഒരു പ്രധാന മേഖല ദുബായിൽ സ്വർണ്ണ വിപണി ഗവേഷണം നടത്തുകയാണ്. ഡിമാൻഡ് ആൻഡ് സപ്ലൈ ഡൈനാമിക്‌സ്, നിക്ഷേപ പ്രവണതകൾ, വ്യാപാര പ്രവാഹങ്ങൾ, റെഗുലേറ്ററി ലാൻഡ്‌സ്‌കേപ്പുകൾ എന്നിവയുൾപ്പെടെ വിപണിയുടെ വിവിധ വശങ്ങളെ വിശകലനം ചെയ്യുന്നതിനെ ഇത് ഉൾക്കൊള്ളുന്നു.
കഴിഞ്ഞ വ്യാഴാഴ്ച യുഎഇയിൽ സ്വർണവില 24 കാരറ്റ് ഗ്രാമിന് 266.75 ദിർഹം എന്ന നിരക്കിൽ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു.