ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

  • ദുബായ് റിയല്‍ എസ്റ്റേറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് കരാര്‍ ഒപ്പിട്ടത്
  • സര്‍ക്കാര്‍,സ്വകാര്യ പിന്തുണയുള്ള ഒമ്പത് ഡെവലപ്പര്‍മാരുമായി കരാറിലൊപ്പിട്ടു
  • റിയല്‍ എസ്റ്റേറ്റ് മേഖല വളര്‍ച്ച പ്രാപിച്ചതോടെ ബ്രോക്കറേജ് വിഭാഗത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചു

Update: 2024-04-01 09:27 GMT

ദുബായ് എമിറാത്തി ബ്രോക്കര്‍മാര്‍ക്ക് പ്രോപ്പര്‍ട്ടി വില്‍പ്പനയുടെ ഒരു നിശ്ചിത ക്വാട്ട അനുവദിക്കാന്‍ തീരുമാനം. ദുബായ് റിയല്‍ എസ്റ്റേറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി) ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്. സര്‍ക്കാര്‍,സ്വകാര്യ പിന്തുണയുള്ള ഒമ്പത് ഡെവലപ്പര്‍മാരുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. എമിറാത്തി ബ്രോക്കര്‍മാര്‍ക്ക് പ്രോപ്പര്‍ട്ടി വില്‍പ്പനയുടെ 15 ശതമാനം അനുവദിക്കും. ഇതുവഴി പ്രദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് സഹായകമാകും.

എമാര്‍ പ്രോപ്പര്‍ട്ടീസ്,എക്‌സ്‌പോ ദുബായ്,ദെയാര്‍,ഡമാക് പ്രോപ്പര്‍ട്ടീസ്,അസീസി ഡെവലപ്‌മെന്റ്‌സ്,മാഗ്,ശോഭ റിയാല്‍റ്റി,എല്ലിംഗ്ടണ്‍ പ്രോപ്പര്‍ട്ടീസ്,അല്‍ ബെയ്ത്ത് അല്‍ ദുവാലി റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് എന്നിവര്‍ തങ്ങളുടെ പദ്ധതിയുടെ 10 മുതല്‍ 15 ശതമാനം വരെ ക്വാട്ട എമിറാത്തി ബ്രോക്കര്‍മാര്‍ വഴി വില്‍പ്പന നടത്താന്‍ കരാറായി.

ദേശീയ പ്രതിഭകള്‍ക്ക് മാര്‍ഗനിര്‍ദേശം,പ്രൊഫഷണല്‍ പരിശീലനം എന്നിവ നല്‍കാനും അവരെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാനും റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ അവരുടെ ബിസിനസ് സ്ഥാപിക്കുന്നതിനുള്ള പ്രത്യേക കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും കരാറില്‍ ഉള്‍പ്പെടുത്തി. കോവിഡിന് ശേഷം ദുബായ് റിയല്‍ എസ്‌റ്റേറ്റ് മേഖല വന്‍വളര്‍ച്ച കൈവരിച്ചു. അതിന്റെ ഫലമായി ബ്രോക്കറേജ് വിഭാഗത്തില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. കോവിഡ്-19 ന് ശേഷം ആയിരക്കണക്കിന് ബ്രോക്കറേജ് ഹൗസുകള്‍ സ്ഥാപിക്കപ്പെട്ടു. പ്രാദേശിക,വിദേശ നിക്ഷേപകരില്‍ നിന്ന് ലഭിച്ച ഡിമാന്റാണ് ഇതിന് കാരണം.

വരുംമാസങ്ങളില്‍ കൂടുതല്‍ ഡെവലപ്പര്‍മാരുമായി കരാറില്‍ ഒപ്പിടാനാണ് ഡിഎല്‍സി ലക്ഷ്യമിടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വദേശി പൗരന്മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനാണ ്പദ്ധതി ആവിഷ്‌കരിച്ചതെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിങ്ങ് ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ ബിന്‍ ഗലിറ്റ പറഞ്ഞു.

Tags:    

Similar News