ദുബായില്‍ വില്ലകള്‍ക്ക് ഡിമാൻറ് വർദ്ധിക്കുന്നു

  • വില്ലകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗവും യുവാക്കള്‍
  • വില്ലകള്‍ വാങ്ങുകയെന്നത് പലര്‍ക്കും ഒരു തന്ത്രപരമായ സാമ്പത്തിക നീക്കമാണ്
  • വാട്ടര്‍ഫ്രണ്ട് കാഴ്ചകള്‍ പ്രോപ്പര്‍ട്ടി അന്വേഷകര്‍ക്കിടയില്‍ താത്പര്യമേറുന്നു

Update: 2024-04-01 09:29 GMT

ദുബായില്‍ വില്ലകള്‍ക്ക് ഡിമാന്റേറുന്നു. ഈ വര്‍ഷം ദുബായിലെ പ്രോപ്പര്‍ട്ടി വില്‍പ്പനയുടെ 40 ശതമാനവും വില്ലകള്‍ വാങ്ങാനെത്തിയവരാണ്. പ്രോപ്പര്‍ട്ടി ഫ്രൈന്‍ഡേഴ്‌സിന്റെ സമീപകാല റിപ്പോര്‍ട്ടിലാണ് വില്ലകളുടെ ഡിമാന്റ് വര്‍ദ്ധിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്. 85 ശതമാനം പേരും മൂന്ന് കിടപ്പുമുറികളും അതിനു മുകളിലുള്ള വില്ലകളും തിരയുന്നുണ്ടെന്ന് വെളിപ്പെടുത്തി. ദുബായ് ഹില്‍സ് എസ്റ്റേറ്റ്, അല്‍ ഫുര്‍ജാന്‍, അറേബ്യന്‍ റാഞ്ചസ്, പാം ജുമൈറ, മുഹമ്മദ് ബിന്‍ റാഷിദ് സിറ്റി തുടങ്ങിയ പ്രദേശങ്ങളാണ് 2024 ന്റെ തുടക്കത്തില്‍ ഡിമാന്‍ഡില്‍ മുന്നില്‍ നില്‍ക്കുന്നത്.

വില്ലകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. സമ്പന്നര്‍ മാത്രമല്ല വില്ലകള്‍ തെരഞ്ഞെടുക്കുന്നത്. എല്ലാ വരുമാന ബ്രാക്കറ്റുകളിലുമുള്ള പ്രോപ്പര്‍ട്ടി അന്വേഷകര്‍ വലിയ താമസസൗകര്യങ്ങളിലേക്ക് മാറുന്നതിന് ഫ്‌ളെക്‌സിബിള്‍ പേയ്‌മെന്റ് പ്ലാനുകള്‍ പ്രയോജനപ്പെടുത്തുന്നു. പ്രതിമാസം 50,000 ദിര്‍ഹത്തില്‍ താഴെ വരുമാനം നേടുന്ന വാങ്ങുന്നവരുടെ എണ്ണം 2024 ലെ ഒന്നാം പാദത്തില്‍ 47 ശതമാനം രേഖപ്പെടുത്തി. 2023 ലെ ഒന്നാം പാദത്തില്‍ ഇത് 37 ശതമാനമായി ഉയര്‍ന്നു. ഇത് പ്രോപ്പര്‍ട്ടിക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന ഡിമാന്‍ഡിനെ സൂചിപ്പിക്കുന്നു

2023ല്‍, അഞ്ച് ബെഡ്റൂം വില്ലകള്‍ക്കുള്ള വരുമാനത്തില്‍ പാം ജുമൈറ 41 ശതമാനം വര്‍ധനവ് പ്രകടിപ്പിച്ചു, അതേസമയം ദുബായ് ഹില്‍സ് എസ്റ്റേറ്റും അറേബ്യന്‍ റാഞ്ചുകളും യഥാക്രമം 38 ശതമാനവും 29 ശതമാനവും ഉയര്‍ന്നു. വില്ലകള്‍ വാങ്ങുകയെന്നത് പലര്‍ക്കും ഒരു തന്ത്രപരമായ സാമ്പത്തിക നീക്കമാണ്. വാട്ടര്‍ഫ്രണ്ട് കാഴ്ചകള്‍ പ്രോപ്പര്‍ട്ടി അന്വേഷകര്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യം തുടരുന്നു.

Tags:    

Similar News