ഡു. ഫിനാന്‍സിൻറെ ഉപഭോക്തൃ അടിത്തറ വിപുലമാകുന്നു

  • ഡിജിറ്റല്‍ പേയ്‌മെന്റ് ഓപ്ക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു
  • ഡുവിന് ദുബായില്‍ 8.6 ദശലക്ഷം മൊബൈല്‍ വരിക്കാരുണ്ട്
  • യുഎഇ ഉപയോക്താക്കള്‍ക്ക് അവരുടെ ശമ്പള നിക്ഷേപം ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ വഴി സ്വീകരിക്കാം

Update: 2024-04-23 09:51 GMT

ഫിന്‍ടെക് സേവനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് യുഎഇ ടെലികോം ഡു. ഫിനാന്‍സും ടെക്‌നോളജിയും സംയോജിച്ചുള്ള സേവനങ്ങള്‍ നല്‍കുകവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യുഎഇ ഉപഭോക്താക്കള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ഓപ്ക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ വര്‍ദ്ധിച്ചുവരികയാണ്. നിലവില്‍ ഡു വരിക്കാരല്ലാത്തവര്‍ക്കും ഈ മണി ട്രാന്‍സ്ഫര്‍ സേവനം ലഭ്യമാണ്. ഡുവിന് ദുബായില്‍ 8.6 ദശലക്ഷം മൊബൈല്‍ വരിക്കാരുണ്ട്. സമീപകാലത്ത് ഗണ്യമായ വളര്‍ച്ച കൈവരിച്ചിരുന്നു.

യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്ന ടേക്ക് അപ്പ് നിരക്കുകളുള്ള മറ്റൊരു മേഖലയായ പിയര്‍-ടു-പിയര്‍ പേയ്‌മെന്റുകളും ഡു ഫിന്‍ടെക് സേവനങ്ങളില്‍ ഉള്‍പ്പെടും. പുതിയ സര്‍വീസുകള്‍ 'ഡു പേ' കുടക്കീഴില്‍ പ്രവര്‍ത്തിക്കും. കൂടാതെ യുഎഇ ഉപയോക്താക്കള്‍ക്ക് അവരുടെ ശമ്പള നിക്ഷേപം ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (IBAN) വഴി സ്വീകരിക്കാനും അനുവദിക്കുമെന്ന് സിഇഒ ഫഹദ് അല്‍ ഹസാവി പറഞ്ഞു. ഉപയോക്താക്കള്‍ക്ക് അവരുടെ ഡിജിറ്റല്‍ കാര്‍ഡുകള്‍ ബന്ധപ്പെടുത്തുന്നതിനോ എടിഎമ്മില്‍ ഉപയോഗിക്കുന്നതിനോ അവരുടെ ഫിസിക്കല്‍ കാര്‍ഡുകള്‍ ഉടന്‍ ലഭിക്കും. ഇപ്പോളും കാര്‍ഡില്ലാതെ, കാര്‍ഡ് ഇല്ലാത്ത സേവനങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് എടിഎമ്മുകളില്‍ നിന്ന് പണം എടുക്കാം. ഉപഭോക്താക്കളെ പുതിയ സര്‍വീസിലേക്ക് ആകര്‍ഷിക്കുന്നതിന് പൂജ്യം ഫീസും 5 ദിര്‍ഹം ഓപ്പണിംഗ് ബാലന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡു മൊബൈല്‍ വരിക്കാര്‍ക്ക് 10 ജിബി ഡേറ്റയും നല്‍കുന്നു. ദുബായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഡു സ്‌റ്റോക്ക് 5.58 ദിര്‍ഹത്തിലാണ് വ്യാപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്ക് 6.05 ദിര്‍ഹമാണ്.

എല്ലാവരേയും ഉള്‍പ്പെടുത്തി,ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡു പേയുടെ സിഇഒ നിക്കോളാസ് ലെവി പറഞ്ഞു. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് ഞങ്ങളുടെ സേവനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News