സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണമിടപാടില്‍ വീണ്ടും ഇടിവ്

  • കഴിഞ്ഞ മാസം 1224 കോടി റിയാലായി പണമിടപാട് കുറഞ്ഞു
  • എട്ട് മാസത്തിനിടയിലെ ഏറ്റവു കുറഞ്ഞ റെമിറ്റന്‍സ് നിരക്കാണിത്

Update: 2022-12-03 10:15 GMT

വിദേശികള്‍ സൗദിയില്‍നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 1224 കോടി റിയാലായാണ് പണമിടപാട് കുറഞ്ഞിരിക്കുന്നത്. എട്ട് മാസത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത് കാണിക്കുന്നത്. സൗദി ദേശീയ ബാങ്ക് സാമ പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി ഇതിനേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ വരെ വിദേശികള്‍ 12,266 കോടി റിയാലാണ് സ്വന്തം രാജ്യങ്ങളിലേക്കയച്ചത്. പോയ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (12,980 കോടി) 5.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ആകെ 714 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News