ദമാന്‍ ഇന്‍ഷുറന്‍സ് ഉടമകള്‍ക്ക് ജൂലൈ 1 മുതല്‍ ചികിത്സാച്ചെലവ് വര്‍ധിക്കും
- ദമാന്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് സേവനം അബുദാബിയിലെ മുന്‍നിര ആരോഗ്യകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
- ഡോക്ടറെ കാണുന്നതിനും മരുന്ന് വാങ്ങുന്നതിനും ലാബ്ടെസ്റ്റിനും കോ പേയ്മെന്റ് 30 ശതമാനം വരെ വര്‍ധിപ്പിച്ചു
- പ്രതിവര്‍ഷം 1500 ദിര്‍ഹമാണ് മെഡിക്കല്‍ കവറേജ്
ദമാന്‍ ഇന്‍ഷുറന്‍സ് ഉടമകള്‍ക്ക് ജൂലൈ 1 മുതല്‍ ചികിത്സാച്ചെലവ് വര്‍ധിക്കും. അതേസമയം നിരക്ക് വര്‍ധിക്കുമെങ്കിലും ഇന്‍ഷുറന്‍സ് കാര്‍ഡ് സേവനം അബുദാബിയിലെ മുന്‍നിര ആരോഗ്യകേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഡോക്ടറെ കാണുന്നതിനും മരുന്ന് വാങ്ങുന്നതിനും ലാബ്ടെസ്റ്റിനും കോ പേയ്മെന്റ് 30 ശതമാനം വരെ വര്‍ധിപ്പിച്ചു. പ്രതിവര്‍ഷം 1500 ദിര്‍ഹമാണ് മെഡിക്കല്‍ കവറേജ്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ 200 ദിര്‍ഹവും ശസ്ത്രക്രീയയ്ക്ക് ശേഷം ഒരു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെങ്കില്‍ 500 ദിര്‍ഹവും കോ പേയ്മെന്റ് നല്‍കണം. പതിനാല് ദിവസത്തിനകം വീണ്ടും ഡോക്ടറെ കണ്ടാല്‍ വീണ്ടും പണം നല്‍കേണ്ടതില്ല. നിലവില്‍ ഏഴ് ദിവസമായിരുന്നു ഇതിനുള്ള കാലയളവ്.
സ്വദേശികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന 60 വയസില്‍ താഴെ പ്രായമുള്ള ഗാര്‍ഹിക തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക 600 ദിര്‍ഹത്തില്‍ നിന്ന് 750 ദിര്‍ഹമായി ഉയര്‍ത്തും. മറ്റ് വിഭാഗങ്ങളിലെ അടിസ്ഥാന പ്ലാനിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേസമയം നിരക്ക് കൂട്ടിയതിനൊപ്പം അബുദാബി,അല്‍ ഐന്‍,അല്‍ ധഫ്ര മേഖലയില്‍ 1250 ലേറെ ആരോഗ്യകേന്ദ്രങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനം ലഭ്യമാണ്.