യുഎഇയില്‍ കോര്‍പറേറ്റ് നികുതി ഇന്നു മുതല്‍ പ്രാബല്യത്തില്‍

  • 3.75ലക്ഷം ദിര്‍ഹമില്‍ കുറവ് ലാഭമുള്ള കമ്പനികളെ നികുതി പരിധിയില്‍ നിന്ന്
  • ഫ്രീസോണ്‍ കമ്പനികള്‍ രജിസ്റ്റർ ചെയ്തിരിക്കണം
  • ലക്‌ഷ്യം ആഗോളസാമ്പത്തിക രംഗത്ത് മത്സരക്ഷമതവര്‍ധിപ്പിക്കാന്‍

Update: 2023-06-01 15:40 GMT

യുഎഇയില്‍ പ്രഖ്യാപിച്ച ഒമ്പത് ശതമാനം കോര്‍പറേറ്റ് നികുതി ഇന്നു മുതല്‍ പ്രാബല്യത്തില്‍. 3.75ലക്ഷം ദിര്‍ഹത്തില്‍ കൂടുതല്‍ വാര്‍ഷിക ലാഭമുള്ള കമ്പനികളാണ് കോര്‍പറേറ്റ് നികുതി അടക്കേണ്ടത്. 3.75ലക്ഷം ദിര്‍ഹമില്‍ കുറവ് ലാഭമുള്ള കമ്പനികളെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അഞ്ച് ലക്ഷം ദിര്‍ഹം ലാഭമുള്ള സ്ഥാപനമാണെങ്കില്‍ 1.25 ലക്ഷം ദിര്‍ഹത്തിന്റെ ഒമ്പത് ശതമാനം നികുതി നല്‍കണം. കോര്‍പറേറ്റ് നികുതിയുടെ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഫ്രീസോണ്‍ കമ്പനികള്‍ക്ക് നികുതി ബാധകമല്ലെങ്കിലും രജിസ്റ്റര്‍ ചെയ്യണം. പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ട കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, നിക്ഷേപ ഫണ്ടുകള്‍, പൊതു ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇളവുണ്ട്.

ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നോ സേവിങ്‌സ്‌കളില്‍ നിന്നോ ലഭിക്കുന്ന പലിശയും മറ്റ് വ്യക്തിഗത വരുമാനങ്ങളും നികുതി പരിധിയില്‍ ഉള്‍പ്പെടില്ല. വ്യക്തിഗതമായ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപവും നികുതിക്ക് പുറത്താണ്. ആഗോളസാമ്പത്തിക രംഗത്ത് മത്സരക്ഷമതവര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നികുതി ഘടനയെന്ന് യുഎഇ ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News