ബിസിനസുകാരേ, ഈ അവസരം പ്രയോജനപ്പെടുത്തൂ;അബുദാബിയില്‍ വാണിജ്യ ലൈസന്‍സ് ഫീസ് ഒഴിവാക്കി

Update: 2024-03-27 06:14 GMT

അബുദാബിയില്‍ നോണ്‍ ഫിനാന്‍ഷ്യല്‍,റീട്ടെയ്ല്‍ ബിസിനസുകള്‍ക്ക് വാണിജ്യ ലൈസന്‍സ് ഫീസ് താത്കാലികമായി ഒഴിവാക്കുന്നു. ഒക്ടോബര്‍ 31 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. അല്‍ റീം ഐലന്റില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ബിസിനസുകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ കുറയ്ക്കുന്നതിന് അന്താരാഷ്ട്ര സാമ്പത്തികകേന്ദ്രം നടത്തിയ മീറ്റിംഗുകള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. അല്‍ റീം ഐലന്റിലെ യോഗ്യതയുള്ള ബിസിനസുകളെ വാണിജ്യഫീസ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയതായി അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്(എഡിജിഎം) അറിയിച്ചു.

ദ്വീപില്‍ സ്ഥിതി ചെയ്യുന്ന നോണ്‍ ഫിനാന്‍ഷ്യല്‍,റീട്ടെയ്ല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപിത ബിസിനസുകള്‍ക്കുള്ള പുതിയ ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റില്‍ നിന്ന് എഡിജിഎമ്മിലേക്ക് മാറുന്ന സമയത്ത് ഇത് ഈ ബിസിനസുകള്‍ക്ക് പിന്തുണ നല്‍കും.

അല്‍ റീമിലെ നിലവിലുള്ള നോണ്‍-ഫിനാന്‍ഷ്യല്‍, റീട്ടെയില്‍ ബിസിനസുകളെ ഫീസില്ലാതെ തന്നെ ഒരു എഡിജിഎം വാണിജ്യ ലൈസന്‍സ് നേടുന്നതിന് സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതി. അല്‍ റീമിലെ നിലവിലുള്ള നോണ്‍-ഫിനാന്‍ഷ്യല്‍, റീട്ടെയില്‍ ബിസിനസുകളെ അതിനോട് ചേര്‍ന്നുള്ള ഫീസ് ഈടാക്കാതെ തന്നെ ഒരു എഡിജിഎം വാണിജ്യ ലൈസന്‍സ് നേടുന്നതിന് സഹായിക്കുന്നതാണ് പുതിയ നീക്കം. ഒരു ADDED (അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ്) ലൈസന്‍സില്‍ നിന്ന് ഒരു ADGM ലൈസന്‍സിലേക്ക് മാറുമ്പോള്‍ ഈ ബിസിനസുകള്‍ നേരിടാനിടയുള്ള തടസ്സങ്ങള്‍ ലഘൂകരിക്കാന്‍ ഇത് സഹായിക്കും, ഇത് എഡിജിഎമ്മിന്റെ അധികാരപരിധിക്കുള്ളില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കും. എഡിജിഎം രജിസ്‌ട്രേഷന്‍ അതോറിറ്റി സിഇഒ ഹമദ് സയാ അല്‍ മസ്റൂയി പറഞ്ഞു.

അല്‍ റീം ഐലന്‍ഡിലെ നോണ്‍-ഫിനാന്‍ഷ്യല്‍, റീട്ടെയില്‍ വിഭാഗങ്ങളില്‍ പെടുന്ന എല്ലാ ബിസിനസുകളോടും ഈ അസാധാരണ അവസരം പ്രയോജനപ്പെടുത്താന്‍ ആവശ്യപ്പെട്ടു. എഡിജിഎമ്മിലേക്കുള്ള അവരുടെ പരിവര്‍ത്തന സമയത്ത് ഈ ബിസിനസുകള്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ നീക്കം.

Tags:    

Similar News