നികുതിദായകരുടെ ശ്രദ്ധയ്ക്ക്;ഖത്തറില്‍ ഏപ്രില്‍ 30 നകം നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം

  • കമ്പനികളും വ്യക്തികളും നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കണം
  • ആദായനികുതി നിയമവ്യവസ്ഥകള്‍ പാലിക്കണം
  • ധരീബ ടാക്‌സ് പോര്‍ട്ടലിലൂടെയോ ധരീബ ആപ്ലിക്കേഷന്‍ വഴിയോ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം

Update: 2024-04-24 06:36 GMT

ഖത്തറില്‍ 2023 ലെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 ആയിരിക്കുമെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി(ജിടിഎ) ഔദ്യോഗികമായി അറിയിച്ചു. ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി കമ്പനികളും വ്യക്തികളും നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതാണ്. വാണിജ്യ രജിസ്‌ട്രേഷനോ ലൈസന്‍സോ ഉള്ള എല്ലാ കമ്പനികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. കമ്പനികള്‍ ഏതെങ്കിലും വാണിജ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് പരിഗണിക്കില്ലെന്നും ജിടിഎ വ്യക്തമാക്കി.

ഖത്തരികളുടെയോ മറ്റ് ജി.സി.സി പൗരന്മാരുടെയോ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനികള്‍ക്കും ഖത്തരി ഇതര പങ്കാളികളുള്ള കമ്പനികള്‍ക്കും ഇത് ബാധകമാണ്.

എല്ലാ നികുതിദായകരും നികുതി റിട്ടേണുകള്‍ കൃതൃസമയത്ത് തന്നെ സമര്‍പ്പിക്കണം. ധരീബ ടാക്‌സ് പോര്‍ട്ടലിലൂടെയോ ധരീബ ആപ്ലിക്കേഷന്‍ വഴിയോ നിശ്ചിത സമയപരിധിക്ക് മുമ്പ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും അതോറിറ്റി അറിയിച്ചു. സാമ്പത്തിക പിഴകളും വൈകി ഫയല്‍ ചെയ്യുന്ന പിഴകളും ഒഴിവാക്കാന്‍ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ എല്ലാ കമ്പനികളും അവരുടെ ഫൈനല്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്.

Tags:    

Similar News