ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്;ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ വിസ നിരസിക്കപ്പെടും

  • ട്രാവല്‍ ഇന്‍ഷുറന്‍സ് പ്ലാനിന് കുറഞ്ഞത് 30,000 യൂറോ കവറേജ് ഉണ്ടായിരിക്കണം
  • യാത്രയ്ക്ക് ആവശ്യമായ എല്ലാ രേഖകളും നല്‍കണം
  • യാത്രാ പ്ലാനുകള്‍ താരതമ്യം ചെയ്ത് ഇന്‍ഷുറന്‍സ് ദാതാവിനെ തെരഞ്ഞെടുക്കുക

Update: 2024-05-23 11:47 GMT

യൂറോപ്പിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവരാണോ നിങ്ങള്‍, എങ്കില്‍ വിസ നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ഷെങ്കന്‍ ഏരിയയിലെ 27 രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിന് പോകണമെങ്കില്‍ ഷെങ്കന്‍ വിസ നേടിയിരിക്കണം. ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യാക്കാര്‍ക്ക് നിര്‍ബന്ധമായും ട്രാവല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. മെഡിക്കല്‍ എമര്‍ജന്‍സി,വിലപിടിപ്പുള്ള വസ്തുക്കളുടെ നഷ്ടം,ലഗേജ്,പാസ്‌പോര്‍ട്ട് മോഷണം,യാത്രയിലുടനീളം സാമ്പത്തിക പരിരക്ഷ എന്നിവ ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടും. അനുയോജ്യമായ ഒരു യാത്രാ ഇന്‍ഷുറന്‍സ് പോളിസി ഇല്ലെങ്കില്‍, നിങ്ങളുടെ ഷെങ്കന്‍ വിസ അപേക്ഷ നിരസിക്കപ്പെടും.

ഷെങ്കന്‍ വിസ ലഭിക്കാന്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടേണ്ടവ

1. ഇന്‍ഷുറന്‍സ് പ്ലാനിന് കുറഞ്ഞത് 30,000 യൂറോ കവറേജ് ഉണ്ടായിരിക്കണം.

2. മെഡിക്കല്‍ എമര്‍ജന്‍സി കവറേജ്: അപകടങ്ങളോ മെഡിക്കല്‍ അത്യാഹിതങ്ങളോ ഉണ്ടായാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള ചെലവുകള്‍ പ്ലാനില്‍ ഉള്‍ക്കൊള്ളണം.

3. സാധുത: ഷെങ്കന്‍ രാജ്യത്തിലേക്കും മറ്റ് ഷെങ്കന്‍ ഏരിയ രാജ്യങ്ങളിലേക്കുമുള്ള നിങ്ങളുടെ യാത്രയിലുടനീളം ഇന്‍ഷുറന്‍സ് പോളിസി സാധുതയുള്ളതായിരിക്കണം.

4. ഡോക്യുമെന്റേഷന്‍: നിങ്ങളുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യവും താമസകാലയളവും ഉള്‍പ്പെടെ ആവശ്യമായ എല്ലാ രേഖകളും നിങ്ങള്‍ നല്‍കേണ്ടതുണ്ട്.

ഇന്ത്യയില്‍ നിന്ന് ഒരു ഷെങ്കന്‍ വിസയ്ക്കുള്ള ട്രാവല്‍ ഇന്‍ഷുറന്‍സ് എങ്ങനെ നേടാം

1. അവലോകനങ്ങള്‍ പരിശോധിച്ചും പ്ലാനുകള്‍ താരതമ്യം ചെയ്തും ഒരു പ്രശസ്ത ഇന്‍ഷുറന്‍സ് ദാതാവിനെ തിരഞ്ഞെടുക്കുക.

2. ദാതാവിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക അല്ലെങ്കില്‍ ലഭ്യമെങ്കില്‍ അവരുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുക.

3. ഒരു സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ ഇന്‍ഷുറന്‍സ് പ്ലാന്‍ തിരഞ്ഞെടുക്കുക അല്ലെങ്കില്‍ നിങ്ങളുടെ മുന്‍ഗണനകളെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുക

4. ഷെങ്കന്‍ രാജ്യത്തേക്കുള്ള നിങ്ങളുടെ യാത്രയുടെ തീയതികള്‍ നല്‍കുക.

5. നിങ്ങള്‍ക്ക് ആവശ്യമുള്ള കവറേജ് തുകയും ഏത് തരത്തിലുള്ള കവറേജാണെന്നും തിരഞ്ഞെടുക്കുക.

6. നിങ്ങളുടേയും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നവരെക്കുറിച്ചും ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.

7. ഓണ്‍ലൈനായി പണമടയ്ക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ വഴി നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണം ലഭിക്കും.

നിങ്ങളുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് എങ്ങനെ ക്ലെയിം ചെയ്യാം?

നിങ്ങളുടെ യാത്രാ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യേണ്ടതുണ്ടെങ്കില്‍, ഈ പൊതുവായ ഘട്ടങ്ങള്‍ പാലിക്കുക:

1. കോണ്‍ടാക്റ്റ് പ്രൊവൈഡര്‍: നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് ദാതാവിന് ഇമെയില്‍ ചെയ്യുക അല്ലെങ്കില്‍ വിളിക്കുക.

2. ഹോസ്പിറ്റല്‍ ലിസ്റ്റ് :കാഷ്‌ലെസ് ചികിത്സ നല്‍കുന്ന ഹോസ്പിറ്റലുകളുടെ ലിസ്റ്റ് നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രൊവൈഡര്‍ നല്‍കിയിട്ടുണ്ടാകും. അവ പരിശോധിച്ച് ഹോസ്പിറ്റല്‍ തെരഞ്ഞെടുക്കാം.

3. പേയ്മെന്റ് സ്ഥിരീകരണം: ആശുപത്രി ബില്ലുകളോ മെഡിക്കല്‍ ചെലവുകളോ അടച്ചുകഴിഞ്ഞാല്‍ ദാതാവ് നിങ്ങളെ അറിയിക്കും.

Tags:    

Similar News