ഈദ് അല്‍ഫിത്തര്‍:യുഎഇയില്‍ സെബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
- ഈദ് ഷോപ്പിങ്ങ് നോട്ടമിട്ട് സൈബര്‍ ആക്രമണകാരികള്‍
- വ്യാപാരമേഖലയിലെ ഓര്‍ഗനൈസേഷനുകള്‍ക്കുള്ള പ്രധാന ഭീഷണികള്‍ മാല്‍വെയറുകള്‍
- സൈബര്‍ ആക്രമണങ്ങള്‍ കാരണം രക്കുകളുടെ വിതരണത്തിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം
ഈദ് അടുക്കുമ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ വവര്‍ദ്ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഈദ് അല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്കായി രാജ്യമെമ്പാടുമുള്ളവര്‍ ഷോപ്പിംഗില്‍ ഏര്‍പ്പെടുന്നതിനാല്‍ സൈബര്‍ ആക്രമണങ്ങളുടെ വര്‍ദ്ധനവിനും കാരണമാകും. കമ്പ്യൂട്ടറുകള്‍ക്ക് തകരാറുകള്‍ വരുത്തുകയും സിസ്റ്റം ഹാക്ക് ചെയ്യുകയും ചെയ്യുന്ന മാല്‍വെയറുകള്‍ പോലുള്ള ransomeware ജനങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു. ഇത്തരം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ എണ്ണത്തില്‍ 65 ശതമാനം വര്‍ദ്ധനവാണ് ജിസിസി രാജ്യങ്ങളില്‍ രേഖപ്പെടുത്തിയത്. ഓരോ വര്‍ഷവും ഉപഭോക്തൃ ചെലവില്‍ വന്‍ കുതിച്ചു ചാട്ടമാണ് സൈബര്‍ കുറ്റവാളികള്‍ പ്രതീക്ഷിക്കുന്നത്. സമയബന്ധിത കിഴിവുകള്‍,ഫിഷിംഗ് തന്ത്രങ്ങള്‍ എന്നിവയിലൂടെ റീട്ടെയിലര്‍മാരേയും ഉപഭോക്താക്കളേയും കബളിപ്പിക്കാനുള്ള അവസരം സൈബര്‍ ആക്രമണകാരികള്‍ മുതലെടുക്കുന്നു.
റീട്ടെയ്ല്‍ മേഖല സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക മേഖലയായി തുടരുന്നതിനാല്‍, ഈദ് അല്‍ ഫിത്തര്‍ ഷോപ്പിംഗ് സീസണില്‍ വ്യാപാര മേഖലയ്ക്കെതിരായ ആക്രമണങ്ങള്‍, രഹസ്യ വിവരങ്ങളുടെ ചോര്‍ച്ച, ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ തടസ്സം, സാമ്പത്തിക നഷ്ടം എന്നിവ ഉള്‍പ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് സിനോവ്കിന, പോസിറ്റീവ് ടെക്‌നോളജീസിലെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് ഗ്രൂപ്പിന്റെ തലവന്‍ ഐറിന പറയുന്നു.
വ്യാപാരമേഖലയിലെ ഓര്‍ഗനൈസേഷനുകള്‍ക്കുള്ള പ്രധാന ഭീഷണികള്‍ മാല്‍വെയറുകള്‍ തന്നെയാണ്. സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ചരക്കുകളുടെ വിതരണത്തിലും ഓര്‍ഡറുകളുടെ കയറ്റുമതിയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇത് നഷ്ടത്തിനും ഉപഭോക്തൃ അതൃപ്തിയ്ക്കും ഇടയാക്കും. അതേപോലെ തന്നെ സൈബര്‍ ആക്രമണങ്ങള്‍ ഉപഭോക്തൃ വിശ്വസ്തത നഷ്ടപ്പെടുത്തുകയും ചെയ്യും. അതുവഴി കമ്പനിയുടെ മത്സരക്ഷമതയും വിപണി വിഹിതവും കുറയുന്നു. അതിനാല്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
സൈബര്‍ ആക്രമണത്തിന് ശേഷം സാമ്പത്തിക ചെലവ് വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ സ്റ്റോറുകളും ശാഖകളും അടച്ചുപൂട്ടല്‍ കമ്പനികള്‍ അഭിമുഖീകരിക്കുന്ന പ്രതികൂല സാഹചര്യമാണ്. ഇത് വിവര സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനും ഫലപ്രദമായ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള റീട്ടെയ്‌ലര്‍മാരുടേയും ഇ-കൊമേഴ്‌സിന്റേയും ആശ്യകത ഉയര്‍ത്തിക്കാട്ടുന്നു. ഷോപ്പിങ്ങ് നടത്തുന്നവര്‍ മാത്രമല്ല ജാഗ്രത പാലിക്കേണ്ടത്. റീട്ടെയ്ല്‍ സ്ഥാപനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്.