പ്രവാസികള്‍ക്ക് തിരിച്ചടി;മസ്‌കറ്റ്-കേരള സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

  • റദ്ദാക്കിയത് മസ്‌കറ്റില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുളള വിവിധ സര്‍വീസുകള്‍
  • എതാനും സര്‍വീസുകള്‍ ലയിപ്പിച്ചതായും എയര്‍ഇന്ത്യ എക്‌സ്പ്രസ്
  • ഓപ്പറേഷണല്‍ കാരണങ്ങളാലാണ് നടപടിയെന്ന് വിശദീകരണം

Update: 2024-05-27 11:20 GMT

അവധിയാഘോഷിക്കാന്‍ നാട്ടിലേക്ക് പോകാനിരുന്ന ഒമാനിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കിയിരിക്കുന്നത്. ഈ മാസം 29 മുതല്‍ ജൂണ്‍ 1 വരെ മസ്‌കറ്റില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുളള വിവിധ സര്‍വീസുകളാണ് റദ്ദാക്കിയത്. ഓപ്പറേഷണല്‍ കാരണങ്ങളാലാണ് നടപടിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഏതാനും സര്‍വീസുകളെ പരസ്പരം ലയിപ്പിച്ചതായും എയര്‍ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

മെയ് 29നും 31നുമുള്ള കോഴിക്കോട് - മസ്‌കറ്റ് സര്‍വീസുകളും റദ്ദാക്കി. മേയ് 30നും ജൂണ്‍ ഒന്നിനുമുള്ള മസ്‌കറ്റ് - കോഴിക്കോട് സര്‍വീസുകളും മേയ് 31-നുള്ള കണ്ണൂര്‍ -മസ്‌കറ്റ്, മസ്‌കറ്റ് -കണ്ണൂര്‍ സര്‍വീസുകളും 30-ന് തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 8,9 ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമായി മസ്‌കറ്റിലേക്കുളള രണ്ട് സര്‍വീസുകള്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയി അവിടെ നിന്ന് മസ്‌കറ്റിലേക്കും തിരിച്ചും എന്ന നിലയില്‍ ലയിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News