സൗദി ഓഹരി വിപണിയില്‍ നിന്ന് ലാഭം കൊയ്യാന്‍ അബുദാബി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി

  • അബുദാബി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയത് 499 ദശലക്ഷം റിയാലിന്റെ ഇടപാട്
  • ഒരു ഓഹരിയുടെ മൂല്യം 16.30 റിയാല്‍ വരും
  • 2023 ലാണ് അബുദാബി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി സൗദിയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചത്
;

Update: 2024-04-18 11:44 GMT
abu dhabi national insurance company to saudi stock market
  • whatsapp icon

അബുദാബി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി (ADNIC) അലിയന്‍സ് സൗദി ഫ്രാന്‍സി കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങി. 499 ദശലക്ഷം റിയാലിന്റെ ഇടപാടാണ് നടത്തിയത്. ഒരു ഓഹരിയ്ക്ക് ഏകദേശം 16.30 റിയാല്‍ വരും. കഴിഞ്ഞ വര്‍ഷമാണ് യുഎഇയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ADNIC സൗദിയിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്. പുതിയ പ്രവേശകര്‍ക്ക് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന വിപണിയാണ് സൗദി അറേബ്യ.

ജിസിസി ഇന്‍ഷുറന്‍സ് വിപണികളില്‍ പ്രത്യേകിച്ച് സൗദി അറേബ്യയില്‍, കമ്പനിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഓഹരി ഉടമകള്‍ക്ക് മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ഇടപാട് വഴി പ്രതീക്ഷിക്കുന്നതായി ഇന്‍ഷുറര്‍ പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചാ തന്ത്രവുമായി യോജിക്കുന്ന ഉയര്‍ന്ന സാധ്യതയുള്ള വിപണിയാണ് സൗദിയിലേതെന്ന് അബുദാബി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ചെയര്‍മാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍-നഹ്യാന്‍ പറഞ്ഞു.

ഓഹരി വിപണിയില്‍ 401.2 ദശലക്ഷം ദിര്‍ഹത്തിന്റെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് 2023 ല്‍ അബുദാബി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി രേഖപ്പെടുത്തിയത്. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.18 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

Tags:    

Similar News