മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള 30 ബാങ്കുകളില്‍ ഏഴെണ്ണം യുഎഇയില്‍

  • ഈ വര്‍ഷത്തെ ഫോബ്‌സ് റാങ്കിങ്ങില്‍ ആധിപത്യം പുലര്‍ത്തുന്നത് ഗള്‍ഫ് സ്ഥാപനങ്ങള്‍
  • അറബ് ലോകത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മിഡില്‍ ഈസ്റ്റേണ്‍ ബാങ്കുകളില്‍ നിന്നാണ് ഫോബ്‌സ് ഡാറ്റ ശേഖരിച്ചത്
  • 28.7 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള യുഎഇ ബാങ്കുകളാണ് പട്ടികയില്‍ ഇടംനേടിയത്

Update: 2024-04-09 11:11 GMT

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള 30 ബാങ്കുകളില്‍ യുഎഇയില്‍ നിന്ന് ഏഴെണ്ണം ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ചു. 128.7 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ബാങ്കുകളാണ് ഇവ. 41.5 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി) മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷത്തെ ഫോബ്‌സ് റാങ്കിങ്ങില്‍ ഗള്‍ഫ് സ്ഥാപനങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്. 30 ല്‍ 26 എണ്ണവും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളതാണ്. ഏഴ് വിപണികളില്‍ നിന്നുള്ള ബാങ്കുകളെയാണ് റാങ്കിംഗ് പ്രതിനിധീകരിക്കുന്നത്.

279.5 ബില്യണ്‍ ഡോളറിന്റെ മൊത്തം വിപണി മൂല്യമുള്ള 10 എന്‍ട്രികളുള്ള സൗദി അറേബ്യയാണ് പട്ടികയില്‍ ഒരു രാജ്യം. 73.6 ബില്യണ്‍ ഡോളറിന്റെ ആറ് എന്‍ട്രികളുമായി ഖത്തര്‍ മൂന്നാം സ്ഥാനത്തെത്തി.

2024 ഫെബ്രുവരി 23 വരെ 30 ബാങ്കുകളുടെ മൊത്തം മൂല്യം 581.1 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ 12 മാസത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

സൗദി ആസ്ഥാനമായുള്ള അല്‍റാജി ബാങ്കാണ് 2024 ലെ പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ 12 മാസത്തിനിടെ അതിന്റെ വിപണി മൂല്യം 21.7 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 96.6 ബില്യണ്‍ ഡോളറിലെത്തി. 2023 ഡിസംബര്‍ വരെ 215.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മൊത്തം ആസ്തി ബാങ്ക് രേഖപ്പെടുത്തി, അറ്റാദായം 4.4 ബില്യണ്‍ ഡോളറാണ്.

സൗദി നാഷണല്‍ ബാങ്കും ഫസ്റ്റ് അബുദാബി ബാങ്കും യഥാക്രമം 68.2 ബില്യണ്‍ ഡോളറും 41.5 ബില്യണ്‍ ഡോളറും വിപണി മൂല്യവുമായി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തി. ഈ മൂന്ന് ഭീമന്മാരും ചേര്‍ന്ന്, വിപണി മൂല്യത്തില്‍ 206.3 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഇത് റാങ്കിംഗിലെ 30 ബാങ്കുകളുടെ മൊത്തം മൂല്യത്തിന്റെ 35% ആണ്.

അറബ് ലോകത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മിഡില്‍ ഈസ്റ്റേണ്‍ ബാങ്കുകളില്‍ നിന്നുള്ള ഡാറ്റ ഫോബ്‌സ് സമാഹരിക്കുകയും 2024 ഫെബ്രുവരി 23 വരെ റിപ്പോര്‍ട്ട് ചെയ്ത വിപണി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനികളെ റാങ്ക് ചെയ്യുകയും ചെയ്തു.

2024 ല്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള അഞ്ച് ബാങ്കുകള്‍ ഇവയാണ്..

അല്‍റാജ്ഹി ബാങ്ക് (സൗദി അറേബ്യ),വിപണിമൂല്യം- 96.6 ബില്യണ്‍ ഡോളര്‍

സൗദി നാഷണല്‍ ബാങ്ക് (സൗദി അറേബ്യ),വിപണിമൂല്യം 68.2 ബില്യണ്‍ ഡോളര്‍

ഫസ്റ്റ് അബുദാബി ബാങ്ക് (യുഎഇ),വിപണിമൂല്യം-41.5 ബില്യണ്‍ ഡോളര്‍

കുവൈറ്റ് ഫിനാന്‍സ് ഹൗസ്(കുവൈറ്റ്),വിപണിമൂല്യം-40.3 ബില്യണ്‍ ഡോളര്‍

ഖത്തര്‍ നാഷണല്‍ ബാങ്ക്(ഖത്തര്‍),വിപണിമൂല്യം-38 ബില്യണ്‍ ഡോളര്‍

Tags:    

Similar News