കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയിൽ ഇളവ് അനുവദിക്കാൻ തീരുമാനമായി

Update: 2024-09-30 06:04 GMT
kerala pravasi welfare fund, it has been decided to grant relaxation in penalty amount
  • whatsapp icon

കേരള പ്രവാസി ക്ഷേമനിധിയിൽ തുടർച്ചയായി ഒരു വർഷത്തിൽ അധികം അംശാദായം അടയ്ക്കാത്തതിനാൽ അംഗത്വം സ്വമേധയാ നഷ്ടമായവർക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് ഇളവുകൾ അനുവദിക്കാൻ തീരുമാനമായി. കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ 48-ാം മത് ഡയറക്ടർ ബോർഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

2009 മുതൽ ഇതുവരെ ക്ഷേമനിധിയിൽ അംഗത്വം എടുത്തവരും പെൻഷൻപ്രായം പൂർത്തീകരിക്കാത്തവരും എന്നാൽ ഒരു വർഷത്തിലേറെ അംശാദായ അടവിൽ വീഴ്ച വരുത്തിയവർക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കുടിശിക തുക പൂർണമായും ആകെ കുടിശിക തുകയുടെ 15 ശതമാനം മാത്രം പിഴയായി ഒടുക്കിയും അംഗത്വം പുനസ്ഥാപിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ നിലവിൽ വരുമെന്നും ക്ഷേമനിധി അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നോർക്ക റൂട്ട്സ് അറിയിച്ചു.

Tags:    

Similar News