വാരാന്ത്യം ശനി ഞായർ ദിനങ്ങളിലേക്ക് മാറ്റാൻ ബഹറിൻ

  • ഇപ്പോൾ ബഹ്‌റൈനിൽ വെള്ളിയും ശനിയുമാണ് വാരാന്ത്യം
  • ഇനി ആഴ്ചയിൽ നാലര ദിവസമായിരിക്കും പ്രവൃത്തിദിനം
  • ആഗോള സാമ്പത്തിക അവസരങ്ങൾ മുതലെടുക്കാൻ ഇത് ബഹറിന് പുതിയ സാധ്യതകൾ തുറക്കും

Update: 2024-01-20 09:45 GMT

ബഹറിൻ വാരാന്ത്യം ശനി ഞായർ ദിനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം. നിലവിലെ വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങൾ മാറ്റി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാൻ പാർലമെന്റ് അംഗങ്ങൾ ശുപാർശ ചെയ്തു. എം പി അലി അൽ നുഐമിയുടെ നേതൃത്വത്തിൽ അഞ്ച് എംപിമാരാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.

വെള്ളിയാഴ്ച പകുതി പ്രവൃത്തി ദിനമാക്കാനും അവർ നിർദ്ദേച്ചു. അംഗീകാരം ലഭിച്ചാൽ, യുഎഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ എന്നിവയ്ക്ക് സമാനമായി ബഹ്‌റൈനിലും ആഴ്ചയിൽ നാലര ദിവസമായിരിക്കും പ്രവൃത്തി ദിനം.

പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം ഈ നിർദ്ദേശം നിയമനിർമ്മാണ, നിയമകാര്യ സമിതിക്ക് അവലോകനത്തിനായി കൈമാറി. രാജ്യാന്തര സാമ്പത്തിക ഇടപാടുകൾ സുഗമമാക്കാൻ ശനിയും, ഞായറും അവധിയായതിനാൽ വ്യാപാര ഇടപാടുകൾക്ക് അത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ആഗോള സാമ്പത്തിക അവസരങ്ങൾ മുതലെടുക്കാൻ ഇത് ബഹറിന് പുതിയ സാധ്യതകൾ തുറക്കുമെന്ന് എംപി ഡോ. അലി അൽ നുഐമി പറഞ്ഞു.

ഈ നിർദ്ദേശത്തിൽ അഭിപ്രായം അറിയിക്കാൻ ബന്ധപ്പെട്ട എല്ലാവരെയും അടുത്ത തിങ്കളാഴ്ച യോഗം വിളിക്കണമെന്ന് കമ്മിറ്റി ചെയർമാൻ മൊഹ്‌സിൻ അൽ അസ്ബൂൽ അഭ്യർത്ഥിച്ചു. ഈ മാറ്റം സമ്പദ്‌വ്യവസ്ഥയ്‌ക്കോ ഉൽപ്പാദനക്ഷമതയ്‌ക്കോ നാശമോ നഷ്ടമോ ഉണ്ടാക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അൽ അസ്ബൂൽ പറഞ്ഞു.

“വിജയകരമായ ഉദാഹരണങ്ങളായി മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ എന്നിവ ചൂണ്ടിക്കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ യുഎഇയുടെ സമീപകാല നീക്കം അത് എത്രത്തോളം പ്രയോജനകരമാണെന്ന് കാണിക്കുന്നു, ”

ചില ആളുകൾ നിലവിലെ സ്ഥിതി ശരിയാണെന്നും ബിസിനസ് അവസരങ്ങൾ ഒരു സെക്കന്റിന്റെ അംശത്തിൽ മാറുമെന്നും പറയുമ്പോൾ ഓരോ സെക്കൻഡും കണക്കാക്കുന്നു,” അൽ അസ്ബൂൽ പറഞ്ഞു. പുതിയ മാറ്റം സാധ്യമായാൽ പഴയതിനേക്കാൾ പുതിയ അവസരങ്ങൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ബഹ്‌റൈനിൽ, വ്യാഴം, വെള്ളി ദിവസങ്ങളായിരുന്നു വാരാന്ത്യം. ഇപ്പോൾ വെള്ളിയും ശനിയാഴ്ചയുമാണ്. രാജ്യാന്തര ഇടപാടുകൾ സുഗമമാക്കാൻ ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാൻ ആണ് പുതിയ ചുവടുവെപ്പുകൾ നടത്തുന്നത്.

Tags:    

Similar News