ഐപിഒ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ എഐ ടൂള്‍ വികസിപ്പിച്ച് സെബി
- സ്വന്തം നിലയിലാണ് സെബി ജനറേറ്റീവ് എഐ ടൂള്‍ വികസിപ്പിച്ചത്
- കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനു സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു
- വലിയൊരു അളവില്‍ സമയം ലാഭിക്കാനാകുമെന്നാണു സെബി കണക്കാക്കുന്നത്
ഐപിഒയ്ക്ക് തയാറെടുക്കുന്ന സ്ഥാപനങ്ങളുടെ അപേക്ഷ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണിത്.
സ്വന്തം നിലയിലാണ് സെബി ജനറേറ്റീവ് എഐ ടൂള്‍ വികസിപ്പിച്ചത്. ഉടന്‍ തന്നെ എഐ ടൂള്‍ ഉപയോഗിക്കാനാണു സെബി തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോള്‍ മാന്വല്‍ ആയി ചെയ്തു വരുന്ന ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പരിശോധനകളുടെ 80 ശതമാനവും എഐ ടൂള്‍ ഉപയോഗിച്ചു ചെയ്യാനാകും. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ വലിയൊരു അളവില്‍ സമയം ലാഭിക്കാനാകുമെന്നാണു സെബി കണക്കാക്കുന്നത്.
അതോടൊപ്പം കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.