വാട്ടർ അതോറിറ്റി കെഎസ്ഇബിക്കു കൊടുക്കാനുള്ളത് 1473 കോടി
- കുടിശിക പട്ടികയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ മുമ്പിൽ
- കെ എസ് ബി ക്കു കിട്ടാനുള്ള കുടിശിക 3260 കോടി
കെഎസ്ഇബിക്കു കിട്ടാനുള്ള കുടിശ്ശികയുടെ സിംഹഭാഗവും നൽകാനുള്ളത് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളാണ്. പട്ടികയിൽ മുൻപിൽ കേരള വാട്ടർ അതോറിറ്റി. മൊത്തം കുടിശികയായ 3260 കോടിയിൽ വാട്ടർ അതോറിറ്റി മാത്രം കൊടുക്കാനുള്ളത് 1472 . 74 കോടി.
കടകെണിയിലും, നെഗറ്റീവ് മിച്ച മൂല്യത്തിലും വലയുന്ന കെ എസ ഇ ബി ക്കു ഉപഭോക്താക്കൾ നൽകാനുള്ള കുടിശിക അതിനെ കൂടുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.
' ഇത് കെഎസ്ഇബിഎല്ലിന്റെ വരുമാനത്തിൽ വലിയ കുറവാണു വരുത്തിയിരിക്കുന്നത്. '' കെ എസ് ഇ ബി എൽ അടുത്തിടെ പുറത്തിറക്കിയ ഒരു രേഖയിൽ പറയുന്നു. കുടിശികയിൽ നല്ലൊരുഭാഗം കേസിലായതിനാൽ, കെ എസ് ഇ എൽ ബിക്കു ഈ തുക ഈടാക്കാൻ കഴിയുന്നില്ല.
ഈ സാഹചര്യത്തിലാണ്, രണ്ട് വര്‍ഷത്തിലേറെ പഴക്കമുള്ള എല്ലാ കുടിശ്ശികകളും ഈടാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ ( ഓ ടി എസ് - 23 ) പദ്ധതിയുമായി മുമ്പോട്ടുപോകാൻ കെഎസ്ഇബിഎല്‍ തീരുമാനിച്ചത്. വൈദുതി നിയമം 2003 ലെ സെക്ഷന്‍ 135 പ്രകാരം രജിസ്റ്റർ ചെയ്ത മോഷണക്കേസുകള്‍ ഒറ്റത്തവണ തീർപ്പാക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിലെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതികൽ വളരെ ഫലപ്രദമാണെന്നു കെഎസ്ഇബി പറയുന്നു. ഇതോടെ, കുടിശ്ശികക്കാരുടെ വലിയ തോതിൽ അന്ന് കുറച്ചുകൊണ്ടു വരാന്‍ സാധിച്ചു എന്ന് അവർ അവകാശപ്പെടുന്നു.
ഒടിഎസ് 2023
2023 ജൂലൈ 20 മുതല്‍ പ്രാബല്യത്തില്‍ വന്നതും 2023 ഡിസംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്നതുമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ (OTS-2023) പദ്ധതി നടപ്പിലാക്കുന്നതിന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ (കെഎസ്ഇആര്‍സി) അനുമതി നല്‍കി. കെഎസ്ഇബിഎല്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ ചില പരിഷ്‌കാരങ്ങളോടെയാണ് അനുമതി നല്‍കിയത്.
ഒടിഎസ്-2023-ന് കീഴിലുള്ള എല്ലാ കേസുകളും കമ്മീഷന്‍ നല്‍കുന്ന അംഗീകാരം അനുസരിച്ച് കര്‍ശനമായി തീര്‍പ്പാക്കേണ്ടതാണ്. കൂടാതെ അംഗീകൃത നിബന്ധനകളില്‍ നിന്നോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്നോ വ്യതിചലിക്കാനും പാടില്ല.
ഒടിഎസ്-2023 പദ്ധതിയുടെ കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം, താരിഫ് കാറ്റഗറി, പ്രിന്‍സിപ്പല്‍ തുക, കുടിശ്ശികയുടെ ദൈര്‍ഘ്യം, ഒടിഎസ് പ്രകാരം തീര്‍പ്പാക്കിയ തുക, പലിശ എന്നിവയുള്‍പ്പെടെ എല്ലാ വിശദാംശങ്ങളും സഹിതം സ്‌കീമിനു കീഴില്‍ തീര്‍പ്പാക്കിയ കുടിശ്ശികയുടെ കണ്‍സ്യൂമര്‍ അടിസ്ഥാനമാക്കിയുള്ള വിശദാംശങ്ങള്‍ കെഎസ്ഇബിഎല്‍ കമ്മീഷന് സമര്‍പ്പിക്കേണ്ടതാണ്. കുടിശ്ശിക, പലിശ തീര്‍പ്പാക്കിയത്, ഉപഭോക്താവിന് ലഭിക്കുന്ന ഗഡു സൗകര്യങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടണം.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ സ്‌കീം 2023-ന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. റവന്യൂ റിക്കവറി (ആര്‍ആര്‍) നടപടികള്‍ ആരംഭിച്ചിട്ടുള്ള കേസുകള്‍ക്കും കോടതിയില്‍ തീര്‍പ്പു കല്‍പ്പിക്കാത്തവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.
പലിശയില്‍ ഇളവ്
15 വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ഇടയില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് 4 മുതല്‍ 6 ശതമാനം വരെയുള്ള കുടിശ്ശികയുടെ കാലദൈര്‍ഘ്യമനുസരിച്ച് നിരക്ക് വിപരീതമായി കുറയുന്ന തരത്തിലാണ് പലിശ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും പഴയ കുടിശ്ശികയ്ക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്ക് അടച്ചാല്‍ മതിയാകും.
ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ പ്രിന്‍സിപ്പല്‍ തുകയും മൊത്തം കുറഞ്ഞ പലിശയും ഒറ്റത്തവണയായി അടയ്ക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍, പലിശയുടെ (മൊത്തം കുറച്ച പലിശ ) 2 ശതമാനം ഇളവ് അനുവദിക്കും.