ഇന്ത്യ സാമ്പത്തിക കുതിപ്പില്‍ ഐടി മേഖലയുടെ പങ്ക് വലുത്: ക്രിസ് ഗോപാലകൃഷ്ണന്‍

Update: 2023-01-16 06:30 GMT

ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറുന്നതില്‍ ഐ ടി മേഖല വലിയ പങ്ക് വഹിക്കുന്നതായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍. രാജ്യത്ത് 25 ലക്ഷത്തോളം പേര്‍ക്ക് ഐടി തൊഴില്‍ നല്‍കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് ബീച്ചില്‍ നാലുദിവസമായി നടന്നുവന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ സമാപന ദിവസം വേദി ഒന്നില്‍ ഐടി സ്‌റ്റോറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഐടി സംരംഭകരേയും യുവതലമുറയേയും പ്രചോദിപ്പിക്കുവാനാണ് താന്‍ പുസ്തകമെഴുതിയതെന്ന് ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലെ ഐടി വിപ്ലവം തികച്ചും വ്യത്യസ്തമാണ്. ആധാര്‍, യുപിഐ, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഐടിയും ഇന്റര്‍നെറ്റും വലിയ മാറ്റം കൊണ്ടുവന്നുവെന്നും ഇന്ത്യയിലെ ഐഐടികള്‍ ഇതിനൊരു മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News