ഐസിഎൽ ഗ്രൂപ്പ് സിഎംഡി കെ ജി അനിൽകുമാർ പുതിയ ഇന്ത്യ-ക്യൂബ ട്രേഡ് കമ്മീഷണർ

Update: 2023-01-17 14:15 GMT

തിരുവനന്തപുരം: ഇന്ത്യ-ക്യൂബ ട്രേഡ് കമ്മീഷണറായി ലാറ്റിൻ അമേരിക്കൻ കരീബിയൻ ഫെഡറേഷൻ ഓഫ് ഇന്ത്യ ഐസിഎൽ ഗ്രൂപ്പ് സിഎംഡി കെ ജി.അനിൽകുമാറിനെ നിയമിച്ചു.

റിപ്പബ്ലിക് ഓഫ് ക്യൂബ അംബാസഡറായ അലഹാൻഡ്രോ സിമാൻ കസ്മാരിൻ മുഖ്യാതിഥിയായ ഇന്ത്യൻ ക്യൂബ ബിസിനസ്സ് ഫോറത്തിൽ ജനുവരി16 തിങ്കളാഴ്ച തിരുവനന്തപുറത്തു വെച്ച് നടന്ന ചടങ്ങിലാണ് അഡ്വ. കെ ജി അനിൽകുമാറിനെ ഔദ്യോഗികമായി ഇന്ത്യൻ-ക്യൂബൻ ട്രേഡ് കമ്മിഷണറായി നിയമിച്ചത്.

വാലികഷ്വി (ഡയറക്ടർ, ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ), അലഹാൻഡ്രോ സിമാൻ കസ്മാരിൻ, എയ്ബൽ അബൽ ഡെസ്പാന്യേ (ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, എംബസി ഓഫ് ക്യൂബ) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഡോ.ആസിഫ് ഇഖ്ബാൽ (പ്രസിഡന്റ്, ഇന്ത്യൻ എക്കണോമിക്ക് ട്രേഡ് ഓർഗനൈസേഷൻ) അനുമോദനങ്ങൾഅറിയിച്ചു. എംഎൽഎ കടകംപള്ളി സുരേന്ദ്രൻ, എംഎൽഎ അൻവർ സാദാത്ത് എന്നിവർ ആശംസകൾ അറിയിച്ചു.

“ഇന്ത്യയും ക്യൂബയും തമ്മിലുള്ള വ്യാപാര-സൗഹൃദ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും വളർത്താനും ഭാവിയിൽ ഇതിലൂടെ സാധിക്കുന്നതാണെന്ന്റ റിപ്പബ്ലിക് ഓഫ് ക്യൂബ അംബാസഡറായ അലഹാൻഡ്രോ സിമാൻ കസ്മാരിൻ പറഞ്ഞു.

“ലാറ്റിൻ അമേരിക്കൻ കരീബിയൻ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഇന്ത്യൻ-ക്യൂബൻ ട്രേഡ് കമ്മീഷണർ എന്ന നിലയിൽ ,ഇന്ത്യയും ക്യൂബയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്തുക എന്നതാണ്തന്റെ ലക്ഷ്യം. ഇന്ത്യ-ക്യൂബ വ്യാപാരബന്ധം അനിവാര്യമാണെന്നും ഇന്ത്യയും ക്യൂബയും തമ്മിലുള്ള വ്യാപാരബന്ധം വികസിക്കുന്നത് സന്തോഷകരമാണെന്നും അഡ്വ. കെ ജി അനിൽകുമാർ വ്യക്തമാക്കി.

ക്യൂബയുംഇന്ത്യയും തമ്മിൽ നിലവിൽ നിലനിൽക്കുന്ന സൗഹൃദത്തിനെ അദ്ദേഹം അനുസ്മരിച്ചു. ഈ പാരമ്പര്യം നിലനിർത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യൻ സമൂഹത്തിന് അവസരമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ വാണിജ്യരംഗത്ത്ഭ ഭാവി ശോഭനീയമാകും" എന്നും അനിൽകുമാർ പറഞ്ഞു.

Tags:    

Similar News