നടപ്പ് സാമ്പത്തിക വര്‍ഷം 100 ശാഖകൾ കൂടി ആരംഭിക്കാൻ ലക്ഷ്യമിട്ട് ഐസിഎല്‍ ഫിന്‍കോര്‍പ്പ്
- എല്ലാ ബ്രാഞ്ചുകളിലും എടിഎം ലഭ്യമാക്കാനുള്ള നടപടികളിലൂടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്
- യെസ് ബാങ്കുമായി സഹകരിച്ചാണ് ഐസിഎല്‍ ഫിന്‍കോര്‍പ് ഉപഭോക്താക്കള്‍ക്ക് എടിഎം കാര്‍ഡ് ലഭ്യമാക്കുന്നത്.
കൊച്ചി: ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് തങ്ങളുടെ ശാഖാ ശൃംഖല വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. നിലവില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഏതാണ്ട് 250 ലധികം ബ്രാഞ്ചുകള്‍ കമ്പനിയ്ക്കുണ്ട്. കൂടാതെ ജിസിസി രാജ്യങ്ങളിലേക്കും വിപുലീകരിച്ചിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 100 എണ്ണം കൂടി കൂട്ടിച്ചേര്‍ക്കാനുള്ള ലക്ഷ്യത്തിലാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ്. ജനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുകയെന്ന ലക്ഷ്യവുമായി അടുത്തിടെ ഇരിഞ്ഞാലക്കുടയില്‍ ഐടിഎല്‍ ഫിന്‍കോര്‍പിന്റെ ആദ്യ എടിഎം പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ എല്ലാ ബ്രാഞ്ചുകളിലും എടിഎം ലഭ്യമാക്കാനുള്ള നടപടികളിലൂടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. ഈ ആധുനിക ബാങ്കിംഗ് സംവിധാനം ഇഡബ്ല്യുഐആര്‍ഇ സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടു കൂടിയാണ് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
യെസ് ബാങ്കുമായി സഹകരിച്ചാണ് ഐസിഎല്‍ ഫിന്‍കോര്‍പ് ഉപഭോക്താക്കള്‍ക്ക് എടിഎം കാര്‍ഡ് ലഭ്യമാക്കുന്നത്. എടിഎം കാര്‍ഡ് ഉപയോഗിച്ച് ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കും. മാത്രമല്ല സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാനറാ ബാങ്ക്, കൊട്ടക്ക് മഹിന്ദ്ര ബാങ്ക്, യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്കുകളിലേക്ക് സിഡിഎം വഴി പണം നിക്ഷേപിക്കാനും ഇതുവഴി സാധിക്കും.
വിശ്വാസ്യത മുഖമുദ്രയാക്കി കേരളത്തില്‍ ആരംഭിച്ച് രാജ്യ മൊട്ടുക്ക് പടര്‍ന്നു പന്തലിച്ച ധനകാര്യ സ്ഥാപനമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്. അതിനാല്‍ തന്നെ കാലാനുസൃതമായ മാറ്റങ്ങള്‍ക്കൊപ്പം ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി ബാങ്കിംഗ് ഇതര ധനകാര്യ സ്ഥൈാപന രംഗത്തെ പ്രമുഖരാകാന്‍ ഐസിഎല്‍ ഫിന്‍കോര്‍പിന് സാധിച്ചിട്ടുണ്ട്. ആധുനിക ബാങ്കിംഗിന്റെ എല്ലാ സവിശേഷതകളും ഇന്ന് ഐസിഎല്‍ ഫിന്‍കോര്‍പില്‍ ലഭ്യമാണ്. ദക്ഷിണേന്ത്യയില്‍ 31 വര്‍ഷം നീണ്ട വിശ്വസ്ത സേവനപാരമ്പര്യമുണ്ട് കമ്പനിയ്ക്കുണ്ട്.
സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി അവതരിപ്പിച്ച 'സ്ത്രീ സുരക്ഷ' എന്ന പദ്ധതി കൂടാതെ ഗോള്‍ഡ് ലോണ്‍, പര്‍ച്ചേസ് ലോണ്‍, നിക്ഷേപം, വിദേശനാണ്യ വിനിമയം, ബിസിനസ്സ് ലോണ്‍, ഹോംഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ഐസിഎല്‍ ഫിന്‍കോര്‍പ് ലഭ്യമാക്കുന്നുണ്ട്.