അഞ്ചുസംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു
- മിസോറാം-നവംബര്‍ 7,ഛത്തീസ്ഗഡ് നവം.7, 17 മധ്യപ്രദേശ് നവം. 17,രാജസ്ഥാന്‍ നവം.23, തെലങ്കാന നവം. 30
- ഫലപ്രഖ്യാപനം ഡിസംബര്‍ മൂന്നിന്
- പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന വോട്ടെടുപ്പിന് അതീവ പ്രാധാന്യം
രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കമാകുന്നത്. അന്നേദിവസം മിസോറാമിലും ഛത്തീസ്ഗഡിലും ഇലക്ഷന്‍ നടക്കും. ഛത്തീസ്ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 17ന് നടക്കും. മധ്യപ്രദേശിലും 17നുതന്നെ തെരഞ്ഞെടുപ്പ് നടക്കും.തുടര്‍ന്ന് നവംബര്‍ 23ന് രാജസ്ഥാനിലും 30ന് തെലങ്കാനയിലും പുതിയ സര്‍ക്കാരുകളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കും. ഫലപ്രഖ്യാപനം ഡിസംബര്‍ മൂന്നിന് നടക്കും. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടെടുപ്പായതിനാല്‍ ഈ തെരഞ്ഞെടുപ്പിന് അതീവ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു.
നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് 6-8 ആഴ്ചകള്‍ മുമ്പാണ് തെരഞ്ഞെടുപ്പ് ബോഡി സാധാരണയായി പോളിംഗ് തീയതികളും തെരഞ്ഞെടുപ്പ് ഷെഡ്യൂളും പ്രഖ്യാപിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി 2023 ഡിസംബറിനും 2024 ജനുവരിക്കും ഇടയില്‍ അവസാനിക്കുന്നത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി ജനറല്‍, പോലീസ്, ചെലവ് നിരീക്ഷകര്‍ക്കായി കഴിഞ്ഞയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒരു ബ്രീഫിംഗ് സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തില്‍, സിഇസി നിരീക്ഷകരോട് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ഏകോപിച്ച പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു.
നിലവില്‍ മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും യഥാക്രമം അശോക് ഗെലോട്ടിന്റെയും ഭൂപേഷ് ബാഗേലിന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഉള്ളത്.
തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) സര്‍ക്കാരാണ് ഭരണത്തിലുള്ളത്. മിസോറാമില്‍ ബിജെപി സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) ആണ് അധികാരത്തിലുള്ളത്.
മിസോറാം നിയമസഭയുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 17ന് അവസാനിക്കും. 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ എംഎന്‍എഫിന് 27 അംഗങ്ങളും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സോറം പീപ്പിള്‍സ് മൂവ്മെന്റിന് ആറ് അംഗങ്ങളും കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളും ബിജെപിക്ക് ഒരാളുമാണുള്ളത്.