കോവിഡ് തകര്‍ത്ത ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറിയെന്ന് പനഗരിയ
മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരകയറിയതായി മുന്‍ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. സമ്പദ് വ്യവസ്ഥ വീണ്ടെടക്കാനുള്ള നടപടികള്‍ തുടരുമെന്നും വളര്‍ച്ചാ നിരക്ക് ഏഴ് മുതല്‍ എട്ട് ശതമാനം വരെ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ (ങീടജക) കണക്കുകള്‍ പ്രകാരം 2021-22 ല്‍ ജിഡിപി വളര്‍ച്ച 9.2 ശതമാനം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മറ്റേതൊരു രാജ്യത്തേക്കാളും ഉയര്‍ന്നതാണിതെന്നും പനഗരിയ പറഞ്ഞു. […]
;
മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരകയറിയതായി മുന്‍ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. സമ്പദ് വ്യവസ്ഥ വീണ്ടെടക്കാനുള്ള നടപടികള്‍ തുടരുമെന്നും വളര്‍ച്ചാ നിരക്ക് ഏഴ് മുതല്‍ എട്ട് ശതമാനം വരെ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ (ങീടജക) കണക്കുകള്‍ പ്രകാരം 2021-22 ല്‍ ജിഡിപി വളര്‍ച്ച 9.2 ശതമാനം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മറ്റേതൊരു രാജ്യത്തേക്കാളും ഉയര്‍ന്നതാണിതെന്നും പനഗരിയ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കോവിഡ് സാരമായി ബാധിച്ചിരുന്നതിനാല്‍ വളര്‍ച്ച 7.3 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു.
വൈറസിന്റെ വിവിധ വകഭേദങ്ങളില്‍ നിന്നോ വാക്‌സിനേഷനില്‍ നിന്നോ ജനസംഖ്യയുടെ വലിയൊരു ഭാഗം ആളുകള്‍ക്ക് ഇപ്പോള്‍ ആന്റിബോഡികള്‍ ഉള്ളതിനാല്‍, കോവിഡ് 19 എന്ന മഹാമാരി അവസാന ഘട്ടത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പനഗരിയ അഭിപ്രായപ്പെട്ടു.
യുഎസിലെ പണപ്പെരുപ്പം ഏഴ് ശതമാനത്തിലെത്തി. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയില്‍ ഇത് രണ്ട് മുതല്‍ ആറ് ശതമാനം വരെയാണെന്നും അദ്ദേഹം പറഞ്ഞു.
2021 ഡിസംബറില്‍ ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം 5.59 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവിലയിലുണ്ടായ വര്‍ധനവാണ് പ്രധാന കാരണം. അതേസമയം ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4 മാസത്തെ വര്‍ധനവിനെ പിടിച്ചുനിര്‍ത്തുകയും കഴിഞ്ഞ മാസം 13.56 ശതമാനമായി കുറയുകയും ചെയ്തു.
ക്രിപ്‌റ്റോകറന്‍സിയുടെ കാര്യമെടുക്കുകയാണെങ്കില്‍ ഇന്നും ഹവാല ഇടപാടുകള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഒരിക്കലും വിജയിച്ചിട്ടില്ലെന്നും നിരോധിച്ചാലും ക്രിപ്‌റ്റോകറന്‍സികളുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ നിരോധിക്കുന്നതിനുപകരം നിയന്ത്രിക്കുകയാണ് വിവേകപൂര്‍ണ്ണമായ നടപടിയെന്നും പനഗരിയ പറഞ്ഞു. ക്രിപ്‌റ്റോകറന്‍സികള്‍ക്കായി ഒരു ചട്ടക്കൂടുണ്ടാക്കുകയാണ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.