നിങ്ങളുടെ ആധാർകാർഡ് പുതുക്കിയോ ? ഇല്ലെങ്കിൽ ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാം

  • ഡിസംബർ 14 വരെ സൗജന്യമായി സ്വയം പുതുക്കാൻ അവസരം
  • ആധാർ തട്ടിപ്പുകൾ തടയിടുന്നതിനുമാണ് യുഐഡിഎഐ ലക്ഷ്യമിടുന്നത്.
;

Update: 2023-11-27 06:45 GMT
Have you renewed your aadhaar card? If not, you can renew for free till December 14
  • whatsapp icon

 ആധാർ കാർഡ് എടുത്തിട്ട് പത്ത് വർഷം തികഞ്ഞതും ആധാർ വിശദംശങ്ങൾ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവർ കൂടിയാണെങ്കിൽ തന്നെയും ആധാർ സൗജന്യമായി പുതുക്കാൻ ഇപ്പോൾ അവസരം ലഭ്യമാണ്. ഡിസംബർ 14 വരെയാണ് യുഐഡിഎഐ പോർട്ടൽ മുഖേന സൗജന്യമായി സ്വയം പുതുക്കാൻ ഇപ്പോൾ അവസരമുള്ളത്. നേരത്തെ 25 രൂപ നൽകി ചെയ്യാൻ കഴിയുമായിരുന്ന സേവനമാണ് ഡിസംബർ 14 വരെ ഒഴിവാക്കിയിരിക്കുന്നത്. കഴി‍ഞ്ഞ പത്ത് വർഷങ്ങൾക്കിടെ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ മാറുകയോ നിങ്ങളുടെ പേരിൽ എന്തെങ്കിലും മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കിലോ താമസം മാറുകയോ മേൽവിലാസത്തിൽ മാറ്റം വരുകയോ ചെയ്തിട്ടുണ്ടെങ്കിലോ നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാം.

എന്നാൽ അക്ഷയ സെന്റർ, ആധാർ സേവന കേന്ദ്രങ്ങൾ മുഖേന ആധാർ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള 50 രൂപ നിരക്കിൽ മാറ്റമില്ല. അതുപോലെ നിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ആധാറിൽ അപ്ഡേറ്റ് ചെയ്യുന്നതിനാണെങ്കിൽ 100 രൂപ അധികവും നൽകുന്നത്തിലും മാറ്റമില്ല. ആധാർ വിശദാംശങ്ങൾ ഓൺലൈൻ മുഖേന സ്വയം പുതുക്കുന്നതിനാണ് ഇപ്പോൾ സൗജന്യമാക്കിയിട്ടുള്ളത്. ആധാർ പുതുക്കലിലൂടെ വിവരശേഖരത്തിന്റെ കൃത്യത വർധിപ്പിക്കുകയും കൂടാതെ ആധാർ തട്ടിപ്പുകൾക്ക് തടയിടുന്നതിനുമാണ് യുഐഡിഎഐ ലക്ഷ്യമിടുന്നത്.ആധാ‌ർ കാർഡ് കൈവശമുള്ളവർക്ക് അവരുടെ ഡെമോഗ്രാഫിക് ഡേറ്റ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാം. പേര്, വിലാസം, ജനനത്തീയതി, ലിംഗം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിങ്ങനെയുള്ള വിശദാംശങ്ങളാണ് ഇപ്പോൾ സൗജന്യമായി സ്വയം പുതുക്കാവുന്നത്. അതേസമയം കണ്ണിന്റെ ഐറിസ്, ഫോട്ടോ അല്ലെങ്കിൽ മറ്റ് ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനായി നേരിട്ട് തന്നെ ആധാർ സേവന കേന്ദ്രങ്ങളിൽ എത്തേണ്ടതും നിശ്ചിത നിരക്കിൽ ഫീസ് നൽകേണ്ടതുമാണ്.

ആധാറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തവർ അത് നിർബന്ധമായും ചെയ്തിരിക്കണം. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ആധാർ ഉപയോഗപ്പെടുത്തിയുള്ള ഓൺലൈൻ സേവനങ്ങൾക്ക് വൺ ടൈം പാസ്സ്‌വേർഡ് ആവശ്യമാണ്. ഇതിനായി ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകേണ്ടതുണ്ട്. അതിനാൽ ആധാറിലേക്ക് മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ ഇതുവരെ നൽകാതിരുന്നവർക്കും നിലവിലുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയിൽ മാറ്റം വന്നവർക്കും അത് ബന്ധപ്പെട്ട ആധാർ സേവന കേന്ദ്രങ്ങൾ മുഖേന അപ്‌ഡേറ്റ് ചെയ്യാം.

Tags:    

Similar News