നിക്ഷേപകരെ കൂടുതൽ ആകർഷിക്കാൻ ചെറുകിട സമ്പാദ്യ പദ്ധതി ലഘൂകരിച്ചു
- മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കാൻ മൂന്ന് മാസമെടുക്കും
- മൂന്ന് വർഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിന് ബാധകമായ നിരക്കിൽ പലിശ കണക്കാക്കും
- ചെറുകിട സമ്പാദ്യ പദ്ധതികൾ ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിഇഎ ആണ് നിയന്ത്രിക്കുന്നത്
ചെറുകിട സമ്പാദ്യ പദ്ധതികളുടെ നിയമങ്ങൾ ലഘൂകരിച്ച് സർക്കാർ. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്), മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീം എന്നിവയുൾപ്പെടെയുളള പദ്ധതികളാണ് ലഘൂകരിച്ചത്. ഇത് നിക്ഷേപകരെ കൂടുതൽ ഈ പദ്ധതികളിലേക്കു ആകർഷിക്കും എന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം, മുതിർന്ന പൗരന്മാർക്ക് ഇനിയും അവരുടെ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കാൻ മൂന്ന് മാസം ലഭിക്കും. നിലവിലിത് ഒരു മാസ൦ ആയ്യിരുന്നു..
നവംബർ 9-ലെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്ന തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമം ഒരു വ്യക്തിക്ക് ആരംഭിക്കാം.
വിജ്ഞാപനത്തിൽ പറയുന്ന പരിഷ്‌ക്കരണങ്ങൾ പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (ഭേദഗതി) പദ്ധതി- 2023 ൽ ഉള്‍പ്പെടും. ദേശീയ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ് പദ്ധതിക്കു കീഴിലുള്ള പ്രീമച്വർഡ് പിൻവലിക്കലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും ഇതിൽ വിവരിക്കുന്നു.
അഞ്ച് വർഷത്തെ അക്കൗണ്ടിലെ സ്ഥിര നിക്ഷേപം അക്കൗണ്ട് തുറന്ന് നാല് വർഷത്തിന് ശേഷം അകാലത്തിൽ പിൻവലിക്കുകയാണെങ്കിൽ, നൽകേണ്ട പലിശ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന് ബാധകമായ നിരക്കിലായിരിക്കുമെന്ന് പുതിയ മാനദണ്ഡം വ്യക്തമാക്കുന്നു.
നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം, നിക്ഷേപ തീയതി മുതൽ നാല് വർഷത്തിന് ശേഷം അഞ്ച് വർഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, മൂന്ന് വർഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിന് ബാധകമായ നിരക്കിൽ പലിശ കണക്കാക്കും.
ഈ ചെറുകിട സമ്പാദ്യ പദ്ധതികൾ ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (ഡിഇഎ)മേൽനോട്ടം വഹിക്കുന്ന നിക്ഷേപ ഓപ്ഷനുകളാണ്.
നിലവിൽ, ആവർത്തന നിക്ഷേപം (ആർഡി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ് വൈ), മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) , സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിവ ഉൾപ്പെടുന്ന ഒമ്പത് തരം ചെറുകിട സമ്പാദ്യ പദ്ധതികളാണ് സർക്കാർ നൽകുന്നത്.