സംസ്ഥാനത്ത് വീണ്ടും ട്രഷറി ഇടപാടുകള്‍ക്ക് നിയന്ത്രണം
മുന്‍കൂര്‍ അനുമതിയില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി
സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ.സംസ്ഥാനത്ത് വീണ്ടും ട്രഷറി ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മുന്‍കൂര്‍ അനുമതിയില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കാണ് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ മുന്‍ഗണനയും അനുമതിയും കിട്ടിയ ശേഷം മാത്രമാണ് തുക അനുവദിച്ചു നല്‍കുക. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തെ നിയന്ത്രണത്തിന് കാരണം. നേരത്തെ മുന്‍കൂര്‍ അനുമതിയില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി അഞ്ച് ലക്ഷമായിരുന്നു.
ഓഗസ്റ്റ്ലാണ് പിന്‍വലിക്കാവുന്ന തുകയുടെ പരിധി അഞ്ച് ലക്ഷമാക്കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി നിയന്ത്രണം സര്‍ക്കാര്‍ കടുപ്പിച്ചത്.എന്നാല്‍ ഒക്ടോബര്‍ 15 വരെയുളള ബില്ലുകള്‍ നിയന്ത്രണമില്ലാതെ പാസക്കിയിട്ടുണ്ടെന്നാണ് ട്രഷറിയില്‍ നിന്നുളള വിശദീകരണം.