ആർ ബി ഐ യോഗം: ബുധനാഴ്ച 25 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് വർധന പ്രതീക്ഷിക്കാം
റീട്ടെയിൽ പണപ്പെരുപ്പം നവംബർ, ഡിസംബർ മാസങ്ങളിൽ ആർബിഐയുടെ സഹന പരിധിയായ 6 ശതമാനത്തേക്കാൾ താഴ്ന്നതിനാൽ നിരക്ക് കുറയാം.
മുംബൈ: ഈ ആഴ്ച നടത്താനിരിക്കുന്ന പണനയ യോഗത്തിൽ ആർബിഐ 25 ബേസിസ് പോയിന്റ് നിരക്ക് വർധനയാണ് നടത്താൻ സാധ്യതെയെന്ന് സാമ്പത്തിക വിദഗ്ദർ.
റീട്ടെയിൽ പണപ്പെരുപ്പം അല്പം മയപ്പെടുന്നതിന്റെ ലക്ഷണങ്ങൾ ഉള്ളതിനാലും, യു എസ് ഫെഡ് അവരുടെ നിരക്ക് വർധനയിൽ സമാനമായി നിരക്ക് വർധനയിൽ ഇളവ് വരുത്തിയതിനാലുമാണ് ഇത്തരത്തിൽ ഒരു കണക്കുകൂട്ടൽ വിദഗ്ദർ പ്രതീക്ഷിക്കുന്നത്.
ഡിസംബർ മാസത്തിൽ ആർബിഐ 35 ബേസിസ് പോയിന്റാണ് നിരക്കുയർത്തിയത്. 2022 മെയ് മാസം മുതൽ കേന്ദ്ര ബാങ്ക് വായ്പ നിരക്ക് 225 ബേസിസ് പോയിന്റാണ് വർധിപ്പിച്ചത്. റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോള വിതരണ ശൃംഖല പ്രതിസന്ധിയിലായതിനെ തുടർന്നാണ് തുടർച്ചയായ വർധനവ് വരുത്തിയത്.
പണനയത്തെ കുറിച്ചുള്ള മോണിറ്ററി പോളിസി കമ്മിറ്റിയുടെ ചർച്ചകൾ ആളെ (തിങ്കളാഴ്ച) ആരംഭിക്കും. ഫെബ്രുവരി 8 നാണ് (ബുധനാഴ്ച) നിരക്ക് വർധനയുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിക്കുക.
പണപ്പെരുപ്പം കേന്ദ്ര ബാങ്കുകളുടെ ലക്ഷ്യത്തെക്കാൾ മുകളിലാണെങ്കിലും ആഗോള തലത്തിൽ പണപ്പെരുപ്പം ക്രമേണ മയപ്പെടുകയാണെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ഒരു റിപ്പോർട്ടിൽ പറഞ്ഞു. അടുത്ത ഏതാനും മാസങ്ങളിൽ പണപ്പെരുപ്പം കുറയാനിടയുണ്ട്. 2023 ആദ്യ പകുതിയോടെ നിരക്ക് വർധിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിനും, 2024 ന്റെ ആരംഭത്തിൽ നിരക്ക് കുറക്കുന്നതിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
റീട്ടെയിൽ പണപ്പെരുപ്പം 2 ശതമാനം മാർജിനോടെ 4 ശതമാനത്തിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ആർബിഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, 2022 ജനുവരി മുതൽ തുടർച്ചയായ മൂന്ന് പാദങ്ങളിൽ പണപ്പെരുപ്പ നിരക്ക് സഹന പരിധിയായ ആറ് ശതമാനത്തിൽ താഴെ നില നിർത്താൻ ബാങ്കിന് കഴിഞ്ഞില്ല.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം നവംബർ, ഡിസംബർ മാസങ്ങളിൽ ആർബിഐയുടെ സഹന പരിധിയായ 6 ശതമാനത്തേക്കാൾ താഴ്ന്നതിനാൽ നിരക്ക് കുറയുന്നതിന് സൂചനയുണ്ട്.