പിസി ഇറക്കുമതി നിയന്ത്രണം നവം.1-ലേക്ക് മാറ്റി

  • ഓഗസ്റ്റ് മൂന്നു മുതല്‍ നടപ്പാക്കാനായിരുന്നു മുന്‍തീരുമാനം
  • ഇറക്കുമതിക്ക് ഒരു വര്‍ഷത്തേക്കുള്ള ലൈസന്‍സ് സ്വന്തമാക്കണം

Update: 2023-08-05 06:27 GMT

ലാപ്‌ടോപ്,ടാബ്‍ലെറ്റ്, മറ്റ് പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഡായറക്ടറേറ്റ് ജനറല്‍ ഏഫ് ഫോറിന്‍ ട്രേഡിന്റെ ( ഡിജിഎഫ്ടി) ഉത്തരവ് നടപ്പാക്കുന്നത് നവംബര്‍ ഒന്നിലേക്ക് നീട്ടി. ഓഗസ്റ്റ് മൂന്നു മുതല്‍ ഉത്തരവ് നടപ്പാക്കുമെന്നായിരുന്നു നേരത്തെ ഡിജിഎഫ്റ്റി അറിയിച്ചിരുന്നത്. ലൈസെന്‍സ് ഇല്ലാതെ ഒക്ടോബര്‍ 31 വരെ ഇനി ഇറക്കുമതി നടത്താം.

എന്നാല്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ആറു മാസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്ന് മാനുഫാക്ചററേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ( മെയ്റ്റ് ) ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇലക്ട്രോണിക്‌സ് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യമാണ് ഇറക്കുമതി നിയന്ത്രണത്തിനുപിന്നിലുള്ളതെന്നാണ് ഡിജിഎഫ്റ്റി വ്യക്തമാക്കുന്നത്. ഇറക്കുമതിക്ക് നിരോധനം ഇല്ലെന്നും ലൈസന്‍സ് നിര്‍ബന്ധിതമാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതിനായി ഇപ്പോള്‍ 6 മാസം കൂടി സാവകാശം ലഭിക്കുകയാണെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 

ഒരു സ്ഥാപനത്തിന് വ്യത്യസ്ത തരം ​​ഷിപ്പ്‌മെന്റുകൾക്കു ​​വേണ്ടി ഒന്നിലധികം ലൈസൻസുകൾക്കായി അപേക്ഷിക്കാം. ഒരേ കമ്പനിയുടെ  ഒന്നിലധികം യൂണിറ്റുകൾക്കും ലൈസൻസിനായി അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക. പുതിയ വ്യവസ്ഥകള്‍ പാലിക്കുന്നതിന് കൂടുതൽ സമയം വ്യാവസായിക പ്രതിനിധികള്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത് അനുവദിച്ചിട്ടുള്ളത്. 

ഇറക്കുമതി നിയന്ത്രണം സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ ഡെൽ, എച്ച്‌പി, ലെനോവോ, സാംസങ്, ആപ്പിൾ തുടങ്ങിയ നിരവധി കമ്പനികൾ ഇന്ത്യയിലേക്കുള്ള കയറ്റുമതി നിർത്തിവെച്ചു. വിജ്ഞാപനത്തിന് ശേഷം കസ്റ്റംസ് അധികൃതർ പിസി ചരക്കുകൾ പിടിച്ചെടുക്കുന്ന സംഭവങ്ങൾ ഉണ്ടായതായി ചില എക്സിക്യൂട്ടിവുകള്‍ പറയുന്നു


Tags:    

Similar News