ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലേ ? എങ്കില്‍ 6,000 രൂപ നഷ്ടമാകും; എങ്ങനെയാണെന്ന് അറിയാം
- വരുമാനം 5 ലക്ഷം രൂപയില്‍ കവിയുന്നില്ലെങ്കില്‍1,000 രൂപ ഫയലിംഗ് ഫീസ് നല്‍കിയാല്‍ മതി
- പ്രവര്‍ത്തനരഹിതമായ പാന്‍ വീണ്ടും സജീവമാകാന്‍ 30 ദിവസവുമെടുക്കും
- ജൂലൈ 31-ന് ഐടിആര്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍, വൈകിയ ഐടിആറായി കണക്കാക്കും
2023 ജൂണ്‍ 30-നകം പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്തവര്‍ക്ക് 6000 രൂപ നഷ്ടമാകും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്തവരുടെ പാന്‍ പ്രവര്‍ത്തനരഹിതമാണെന്ന് 2023 ജൂലൈ 1 മുതല്‍ ടാഗ് ചെയ്യപ്പെടും. അങ്ങനെ വന്നാല്‍ 2023 ജുലൈ 31-ന് മുമ്പ് ആദായ നികുതി റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യാന്‍ കഴിയുകയുമില്ല.
ഐടിആര്‍ സമയപരിധി (deadline) ഒരു മാസത്തില്‍ താഴെ മാത്രമേ ഉള്ളൂ. പ്രവര്‍ത്തനരഹിതമായ പാന്‍ (PAN) വീണ്ടും സജീവമാകാന്‍ പരമാവധി 30 ദിവസവുമെടുക്കും
ഇപ്പോള്‍ പിഴയടച്ച് പാന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതു വരെ കാത്തിരിക്കുകയാണെങ്കില്‍, ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
സമയപരിധി അവസാനിച്ചതിന് ശേഷം അതായത് 2023 ജൂലൈ 31-ന് ഐടിആര്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍, അത് വൈകിയ ഐടിആറായി കണക്കാക്കി ഫയല്‍ ചെയ്യും.
വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള പിഴ 5,000 രൂപയാണ്. (മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍).
പാന്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണെങ്കില്‍, 5,000 രൂപ ഫയലിംഗ് ഫീസ് അടച്ച് (late filing fee) ഐടിആര്‍ ഫയല്‍ ചെയ്യാം. അതോടൊപ്പം, ഇപ്പോള്‍ പാനും ആധാറും ലിങ്ക് ചെയ്യുന്നവര്‍ക്ക് 1,000 രൂപ ഫീസ് അടയ്ക്കേണ്ടിയും വരും.
ചുരുക്കിപ്പറഞ്ഞാല്‍ 2023 ജൂണ്‍ 30ന് മുമ്പ് ആധാറുമായി പാന്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് മൊത്തത്തില്‍, 6,000 രൂപ ചെലവഴിക്കേണ്ടി വരും.
മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ കവിയുന്നില്ലെങ്കില്‍, വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് 1,000 രൂപ ഫയലിംഗ് ഫീസ് നല്‍കിയാല്‍ മതിയാകും. പാനും ആധാറും ലിങ്ക് ചെയ്യുന്നതിന് 1,000 രൂപ ഫീസും നല്‍കണം. ഈ വിഭാഗത്തിലുള്ളവര്‍ക്ക് 2,000 രൂപ മാത്രമായിരിക്കും മൊത്തത്തില്‍ ചെലവാകുന്നത്.