ഫിന്‍ടെക്ക് കമ്പനികള്‍ക്ക് വേണ്ടത് സത്യസന്ധത: ആർബിഐ ഗവർണർ

  • തുടര്‍ച്ചയായുള്ള ലംഘനങ്ങള്‍ കാരണം ക്ഷമ നശിച്ച ശേഷമാണ് നടപടികളിലേക്ക് കടന്നത്
  • 2022 ല്‍ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ നിന്നും പേടിഎമ്മിനെ ആര്‍ബിഐ നിരോധിച്ചിരുന്നു
  • സാമ്പത്തിക മേഖലയിലെ നൂതനാശയങ്ങളെയും സാങ്കേതികവിദ്യയെയും ആര്‍ബിഐ പിന്തുണക്കും
;

Update: 2024-02-09 14:01 GMT
no hide and seek on loan rates, just accurate figures, rbi
  • whatsapp icon

ബിസിനസ് മെച്ചപ്പെട്ടാല്‍ നിയമം ലംഘിക്കാമെന്ന മനോഭാവം മാറ്റണമെന്ന് ഫിന്‍ടെക്ക് കമ്പനികളോട് ശക്തികാന്ത ദാസ്. തുടര്‍ച്ചയായ ഏഴ് വര്‍ഷം നിയമലംഘനം നടത്തിയ പേടിഎമ്മിനെതിരെയുള്ള ആര്‍ബിഐ നിയന്ത്രണം ചൂണ്ടിക്കാട്ടിക്കൊണ്ട് ശക്തികാന്ത ദാസ് പറഞ്ഞു. വ്യവസ്ഥകളില്‍ സത്യസന്ധത പുലര്‍ത്തുകയാണ് സാമ്പത്തിക സംവിധാനത്തിലെ മികച്ച കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ' ഉത്തരവാദിത്തപ്പെട്ട സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ ആര്‍ബിഐയുടെ എല്ലാ പ്രവര്‍ത്തനങ്ങളും വ്യവസ്ഥാപിത സ്ഥിരതയ്ക്കും നിക്ഷേപകരുടെയോ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ളതാണെന്നും പറഞ്ഞ ദാസ് 'ഈ വശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും വ്യക്തിഗത സ്ഥാപനം അവരുടെ ദീര്‍ഘകാല വിജയത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടി.

പിബി ഫിന്‍ടെക് സ്ഥാപകന്‍ ആശിഷ് ദാഹിയ, ഭാരത് മാട്രിമോണിയുടെ എം ജാനകിരാമന്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം സംരംഭകര്‍ പേടിഎം പേയ്മെന്റ് ബാങ്കിനെതിരായ നടപടികളുടെ പുനപരിശോധന ആവശ്യപ്പെട്ട് ആര്‍ബിഐക്കും സര്‍ക്കാരിനും കത്തെഴുതിയതിന് പിന്നാലെയാണ് ശക്തികാന്ത ദാസ് ഇക്കാര്യം വ്യക്തമാക്കിയത്.




Tags:    

Similar News