ഇടത്തട്ടുകാരുടെ പ്രശ്‌നങ്ങള്‍ ബോധ്യമുണ്ടെന്ന് ധനമന്ത്രി

Update: 2023-01-16 06:50 GMT


ഡെല്‍ഹി: മധ്യ വര്‍ഗത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും നിലവിലെ സര്‍ക്കാര്‍ ഇടത്തരക്കാര്‍ക്ക് ഭാരമാകുന്ന പുതിയ നികുതിയൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ ആദായ നികുതി പരിധി ഉയര്‍ത്തുമെന്നും അത് ഇടത്തട്ടുകാര്‍ക്ക് നേട്ടമാകുമെന്നുമുള്ള തരത്തിലുള്ള പ്രതീക്ഷകള്‍ക്കിടയിലാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനം.

താനും ഇടത്തരം കുടുംബത്തില്‍ നിന്നുമാണ് വരുന്നതെന്നും അവരുടെ പ്രശ്നങ്ങളെക്കിറിച്ച് അറിയാമെന്നും അഭിപ്രായപ്പെട്ട മന്ത്രി, നിലവിലെ സര്‍ക്കാര്‍ പുതിയ നികുതികളൊന്നും മധ്യ വര്‍ഗത്തിനുമേല്‍ ഏര്‍പ്പെടുത്തിയി്ട്ടില്ലെന്നും അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാനം ആദായ നികുതി പരിധിയില്‍ വരില്ലെന്നും വ്യക്തമാക്കി.

 അല്ലലില്ലാത്ത ജീവതം സാധ്യമാക്കുന്നതിന് 100 സ്മാര്‍ട്ട് സിറ്റികള്‍ തുറക്കുന്നതിനും 27 നഗരങ്ങളിലേക്ക് മെട്രോ കണക്ഷന്‍ ഏര്‍പ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ അവർ അഭിപ്രായപ്പെട്ടു.

മധ്യ വര്‍ഗത്തിനു വേണ്ടി സര്‍ക്കാര്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അത് തുടരുക തന്നെ ചെയ്യും. മൂലധന ചെലവഴിക്കലിന്റെ പരിധി 2020 മുതല്‍ ഓരോ ബജറ്റിലും വര്‍ധിപ്പിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അത് 35 ശതമാനം വര്‍ധിപ്പിച്ച് 7.5 ലക്ഷം കോടി രൂപയാക്കിയിരുന്നു.


Tags:    

Similar News