സ്‍മാര്‍ട്ട്ഫോണുകളില്‍ ഇന്ത്യയുടെ ജിപിഎസ് നിര്‍ബന്ധമാക്കും
- എല്ലാ സ്മാര്‍ട്ട് ഫോണുകളും നാവികിനെ പിന്തുണയ്ക്കണം
- ജിപിഎസിന് ബദലായി ഐഎസ്ആര്‍ഒ വികസിപ്പിച്ച നാവിഗേഷന്‍ സംവിധാനമാണ് നാവിക്
- മറ്റ് നാവിഗേഷന്‍ സംവിധാനങ്ങളും ഡിവൈസുകളില്‍ ഉപയോഗിക്കാം
ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത നാ വിഗേഷൻ സംവിധാനമായ നാവികുമായി (NavIC) സ്‍മാര്‍ട്ട്ഫോണുകളെ സംയോജിപ്പിക്കുന്നത് സർക്കാർ നിർബന്ധിതമാക്കുമെന്ന് ഇലക്ട്രോണിക്സ്-ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2025 ജനുവരി 1-നകം രാജ്യത്തെ എല്ലാ 5 ജി ഫോണുകളിലും നാവിക് പിന്തുണ ഉറപ്പാക്കണം. നിലവിൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) ഉപയോഗിക്കുന്ന എൽ1 ബാൻഡിൽ പ്രവർത്തിക്കുന്ന മറ്റെല്ലാ ഫോണുകളും 2025 ഡിസംബറോടെ നിർബന്ധിതമായും നാവികിന് പിന്തുണ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം വ്.
ഡിവൈസുകള്‍ക്ക് ഒന്നുകിൽ നാവിക് പവർഡ് ചിപ്പുകളെ സപ്പോര്‍ട്ട് ചെയ്യാം, അല്ലെങ്കില്‍ നാവിക് ചിപ്പ്സെറ്റുകള്‍ ഉപയോഗിക്കാം. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ നാവികിന് ആഗോള ടെക് കമ്പനിയായ ആപ്പിൾ പിന്തുണ നൽകുന്നത് ഒരു സുപ്രധാന നേട്ടമാണെന്ന് ചന്ദ്രശേഖർ പറഞ്ഞു. “ഇന്ത്യയില്‍ സാധ്യമായ ശേഷി ഉള്ള മേഖലയിലെല്ലാം, സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കാനും അത് തങ്ങളുടെ പ്ലാറ്റ്‍ഫോമുകളില്‍ ഉള്‍പ്പെടുത്താന്‍ കമ്പനികളെ പ്രേരിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇവ ഉപയോഗിക്കുന്നതിന് കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നു, ”അദ്ദേഹം പറഞ്ഞു.
ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 15 മോഡലുകളിൽ നാവിക് പിന്തുണ നല്‍കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. ഡിസൈന്‍ സിസ്റ്റങ്ങളില്‍ നാവിക് ചിപ്പുകള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഡിവൈസുകളില്‍ ഏക നാവിഗേഷൻ സംവിധാനമാക്കി നാവിക് മാറുമെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ലെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. ജിപിഎസ് ഉള്‍പ്പടെയുള്ള മറ്റ് നാവിഗേഷന്‍ സംവിധാനങ്ങളും ഡിവൈസുകളില്‍ തുടരാവുന്നതാണ്.
വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജിപിഎസ് പോലുള്ള നാവിഗേഷന്‍ സംവിധാനങ്ങൾക്കുള്ള ഒരു ബദലാണ് നാവിക്, അല്ലെങ്കിൽ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ.. നാവികിന് നിലവിൽ ഏഴ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഉണ്ട്, വരും വർഷങ്ങളിൽ ഇത് 12 ആയി ഉയർത്താനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.