ഐടി നിയമം ഭേദഗതി ചെയ്യാനൊരുങ്ങി സര്‍ക്കാര്‍
- കൃത്രിമമായ ഉള്ളടക്കത്തിനും പുതിയ നിയമങ്ങള്‍ ഉണ്ടാവുമെന്ന സൂചനയുണ്ട്.
- നിയമം ഭേദഗതി ചെയ്യുന്നത് എഐ, ജെന്‍ എഐ മോഡലുകള്‍ക്കായി
- ഡിജിറ്റല്‍ ഇന്ത്യ ബില്‍ പുറത്തിറക്കുന്നത് പൊതുതിരഞ്ഞെടുപ്പിന് ശേഷം
2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളെയും ജനറേറ്റീവ് എഐ മോഡലുകളെയും നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതുവഴി പക്ഷപാതപരമായ ഉത്തരങ്ങള്‍ നല്‍കുന്ന ഡാറ്റസെറ്റുകളില്‍ പരിശീലനം ലഭിച്ച എഐ അല്‍ഗോരിതങ്ങളോ ഭാഷാ മോഡലുകളുടെയോ തുറന്ന ഉപയോഗം തടയും
എഐ, ഭാഷാ മോഡലുകള്‍ എന്നിവയിലെ പക്ഷപാതം തടയുന്നതിനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ കൂടാതെ, ഐടി നിയമ ഭേദഗതികള്‍ ലോണ്‍ ആപ്പുകളിലെ പ്ലാറ്റ് ഫോമുകള്‍ക്കുള്ള ഡീപ്‌ഫേക്ക്, കൃത്രിമമായ ഉള്ളടക്കം എന്നിവയ്ക്കും പുതിയ നിയമങ്ങള്‍ ഉണ്ടാവുമെന്ന സൂചനയുണ്ട്.
ഇന്റര്‍നെറ്റിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇതിനകം മനസ്സിലാക്കിയ പക്ഷപാതങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അധിക പാരാമീറ്ററുകളില്‍ സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ എഐ മോഡലുകള്‍ സാന്‍ഡ്‌ബോക്‌സിനും സ്‌ട്രെസ് ടെസ്റ്റിനും വിധേയമാകേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ഇടനിലക്കാരില്‍ നിന്നും സോഷ്യല്‍ മീഡീയ കമ്പനികളില്‍ നിന്നും അല്‍ഗോരിതം ഉത്തരവാദിത്തം തേടാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന സമാന വ്യവസ്ഥകള്‍ വരാനിരിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ ബില്ലില്‍ സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ഡിജിറ്റല്‍ ഇന്ത്യ ബില്‍ പൊതുതിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പുറത്തിറക്കാന്‍ കഴിയൂ. ഡിജിറ്റല്‍ ഇന്ത്യ ബില്ലിന് ഇനിയും കുറച്ച് സമയം മാത്രമാണുള്ളതെന്നും ജനറേറ്റീവ് എഐയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതാണ് ഐടി നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് കാരണമായത്.