സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായുള്ള യു എസ് - ഇന്ത്യ സഖ്യത്തിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട്, 10 ലക്ഷം ഇന്ത്യന്‍ വനിതാ സംരംഭകര്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കി സഹായിക്കാന്‍ ഗൂഗിള്‍ ഇന്ത്യ സന്നദ്ധത അറിയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.
ആഗോള തലത്തിലെ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ടുള്ള യു എസ്സിന്റെ പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ മാര്‍ഗ നിര്‍ദേശത്തിന്റെ അഭാവവും, മതിയായ പരിശീലനത്തിന്റെ കുറവുമാണ് നിലവില്‍ വനിതാ സംരംഭകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം വ്യക്തമാക്കി.
വനിതകളില്‍ നിന്നുള്ള സാമ്പത്തിക പിന്തുണ കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളില്‍ നിന്ന് പൂര്‍ണമായും തിരിച്ച് വരുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണമായ വെല്ലുവിളികളെ പരിഹരിക്കുന്നതിനും, നൂതനമായ ആശയങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും വനിതകളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള സമ്പത് വ്യവസ്ഥയുടെ വളര്‍ച്ചക്കും, അഭിവൃദ്ധിക്കും എല്ലാ സ്ത്രീകള്‍ക്കും , പെണ്‍കുട്ടികള്‍ക്കും, അവരുടേതായ സംഭാവന നല്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി, സ്ത്രീകളിലെ സാമ്പത്തിക മത്സര ക്ഷമത വര്‍ധിപ്പിച്ച്, എല്ലാ മേഖലകളിലും ഉന്നത സ്ഥാനങ്ങളില്‍ സാനിധ്യം വര്‍ധിപ്പിക്കും.