കംപ്യൂട്ടർ ഇറക്കുമതി: കമ്പനികൾ 3 മാസത്തെ സാവകാശം തേടും

  • ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് വ്യാഴാഴ്‌ച ഇറക്കുമതി നിയന്ത്രങ്ങൾ പ്രഖ്യാപിച്ചു.
  • ഇറക്കുമതി ചെയ്യുന്നതിന് സാധുവായ ലൈസൻസുകൾ ആവശ്യമാണ്.
  • സാവകാശം നൽകണമെന്ന് മാനുഫാക്ചററേഴ്സ് അസോസിയേഷന്‍ ഫോർ ഇന്‍ഫർമേഷന്‍ ടെക്നോളജി ( മെയ്റ്റ്)

Update: 2023-08-04 11:47 GMT

രാജ്യത്തെ കമ്പ്യൂട്ടർ നിർമ്മാതാക്കൾ സർക്കാർ പ്രഖാപിച്ചു  ഇറക്കുമതി നിയന്ത്രണം മൂന്നു മാസത്തേക്ക് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ  ഇലട്രോണിക്‌സ് വസ്തുക്കളുടെ നിർമാതാക്കളുടെ പൊതു സംഘടനയായ  മാനുഫാക്ചററേഴ്സ് അസോസിയേഷന്‍ ഫോർ ഇന്‍ഫർമേഷന്‍ ടെക്നോളജി ( മെയ്റ്റ്)  ആണ് ഈ ആവശ്യവുമായി ഡയറക്ടറേറ്റ്  ജനറൽ ഓഫ്  ഫോറിൻ ട്രേഡിനെ സമീപിച്ചത്.

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ തുടങ്ങിയവുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തികൊണ്ടു,ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് വ്യാഴാഴ്‌ചയാണ് ഉത്തരവ് ഇറക്കിയത്. സുരക്ഷാ പ്രശനങ്ങൾ, ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കൽ എന്നിവ ഉറപ്പാക്കാനാണ് ഇവയുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നു ഉത്തരവിൽ പറയുന്നു. 

എന്നാൽ അന്താരാഷ്‌ട്ര യാത്രക്കാർക്കു അനുവദിച്ചിട്ടുള്ള  'ബാഗേജ് നിയമങ്ങൾ' പ്രകാരം ഉള്ള ഇറക്കുമതിയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾക്ക് പിന്നിൽ ഇറക്കുമതി  തടയുക എന്നതല്ല സർക്കാരിന്റെ ഉദ്ദേശം, മറിച്ചു   രാജ്യത്തേക്ക് വരുന്ന സാധനങ്ങൾ  ഇന്ത്യയുടെ സുരക്ഷയെ ബാധിക്കില്ല എന്നും ഉപഭോക്താകൾക്ക് അപകട സംഭവിക്കുകയില്ലന്നു  ഉറപ്പുവരുത്തുകയാണെന്നു സർക്കാർ പറയുന്നു.രാജ്യങ്ങൾക്ക് അവരുടെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന നയങ്ങൾ പ്രഖ്യാപിക്കാൻ ഡബ്ല്യു.ടി.ഒ  അനുവദിക്കുന്നതിനാൽ ഇത്  അതിന്റ നിയമങ്ങൾക്കെതിരല്ല.

സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ടിക് ടോക്ക്, ഷെയർഇറ്റ്, വീചാറ്റ് എന്നിവയുൾപ്പെടെ 200-ലധികം ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചിരുന്നു.


Tags:    

Similar News