വാണിജ്യ വകുപ്പ് നവീകരിക്കണമെന്ന് പിയുഷ് ഗോയൽ

ന്യൂഡല്‍ഹി: വ്യക്തമായ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളുമായി വാണിജ്യ വകുപ്പ് നവീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കൂടുതല്‍ യോജിച്ച വ്യാപാര തന്ത്രങ്ങളുമായി വകുപ്പ് വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഞായറാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. പദ്ധതിക്ക് കീഴില്‍, ഒരു ട്രേഡ് പ്രൊമോഷന്‍ ബോഡിയും ഒരു ട്രേഡ് റെമഡീസ് അവലോകന കമ്മിറ്റിയും രൂപീകരിക്കാനും ഉദ്ദേശമുണ്ട്. ശരിയായ വൈദഗ്ധ്യത്തോടെയുള്ള ശക്തമായ ചര്‍ച്ചാ സാഹചര്യമുണ്ടാക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. നവീകരിച്ച വകുപ്പിലെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ട മേഖലകളും സ്ഥാപനങ്ങളും ശക്തമായ എന്‍ഡ്-ടു-എന്‍ഡ് പ്രക്രിയകള്‍ക്ക് വിധേയമാകും. വാണിജ്യ-വ്യവസായ മന്ത്രി […]

;

Update: 2022-02-22 09:18 GMT
വാണിജ്യ വകുപ്പ് നവീകരിക്കണമെന്ന് പിയുഷ് ഗോയൽ
  • whatsapp icon

ന്യൂഡല്‍ഹി: വ്യക്തമായ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളുമായി വാണിജ്യ വകുപ്പ് നവീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കൂടുതല്‍ യോജിച്ച വ്യാപാര തന്ത്രങ്ങളുമായി വകുപ്പ് വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഞായറാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

പദ്ധതിക്ക് കീഴില്‍, ഒരു ട്രേഡ് പ്രൊമോഷന്‍ ബോഡിയും ഒരു ട്രേഡ് റെമഡീസ് അവലോകന കമ്മിറ്റിയും രൂപീകരിക്കാനും ഉദ്ദേശമുണ്ട്. ശരിയായ വൈദഗ്ധ്യത്തോടെയുള്ള ശക്തമായ ചര്‍ച്ചാ സാഹചര്യമുണ്ടാക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

നവീകരിച്ച വകുപ്പിലെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ട മേഖലകളും സ്ഥാപനങ്ങളും ശക്തമായ എന്‍ഡ്-ടു-എന്‍ഡ് പ്രക്രിയകള്‍ക്ക് വിധേയമാകും.

വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായി പ്രഖ്യാപിച്ചത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡും (ഡി ജി എഫ് ടി) നിക്ഷേപവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്ന മറ്റു സംഘടനകളും സ്ഥാപനങ്ങളും സ്ഥിരമായി ശക്തിപ്പെടുത്തണമെന്ന് ഗോയല്‍ ആവശ്യപ്പെട്ടു.

 

Tags:    

Similar News