പുതിയ ഇ പി എഫ് വരിക്കാരിൽ 10 % കുറവ്
- ഇപിഎഫ്ഒ ഡാറ്റ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ വ്യക്തമായ ചിത്രം പ്രതിഫലിപ്പിക്കുന്നില്ല- ശ്യാം സുന്ദർ
- വനിതാ വരിക്കാരുടെ എണ്ണത്തിൽ 11.1 % കുറവ്
- നടപ്പു സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 5.86 ദശലക്ഷം വരിക്കാർ
രാജ്യത്തെ സംഘിടിത മേഖലയിലെ തൊഴിൽ വളർച്ച കുറഞ്ഞതിനെ തുടർന്ന് ഈ വർഷത്തിലെ ആദ്യപാദത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ചേർത്ത പുതിയ വരിക്കാരിൽ 10 .1 ശതമാനത്തിൻ്റെ കുറവ്. ഈ കാലയളവിൽ 5 . 86 ദശലക്ഷ൦ ജീവനക്കാരാണ് പദ്ധതിയിൽ അംഗങ്ങളായത് . ഇപിഎഫ്ഒ പുറത്തുവിട്ട ഏറ്റവും പുതിയ പേറോൾ ഡാറ്റ അനുസരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6.52 ദശലക്ഷമായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വയം തൊഴിൽ കണ്ടെത്തുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നതിനാലാണ് സംഘടിത മേഖലയിലെ തൊഴിൽ വളർച്ച നിരക്ക് താഴുന്നതെന്നു തൊഴിൽ സാമ്പത്തിക വിദഗ്ധർ പറയുന്നു. ഔപചാരിക തൊഴിലാളികൾക്ക് മാത്രമേ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെയും തൊഴിൽ നിയമങ്ങളുടെയും സംരക്ഷണം ലഭിക്കു.
18-28 പ്രായത്തിലുള്ള യുവ വരിക്കാരുടെ എണ്ണം ഈ കാലയളവിൽ 9.54 ശതമാനം കുറഞ്ഞ് 3.93 ദശലക്ഷമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.34 ദശലക്ഷമായിരുന്നു ഈ പ്രായത്തിലുള്ള വരിക്കാർ ആദ്യമായി തൊഴിൽ വിപണിയിൽ എത്തുന്നവരാണ്.
കൂടാതെ വനിതാ വരിക്കാരുടെ എണ്ണവും 11.1 ശതമാനം കുറഞ്ഞ് 1.73 ദശലക്ഷത്തിൽ നിന്ന് 1.53 ദശലക്ഷമായ. ഇത് വനിതകൾക്ക് സംഘിടത മേഖലയിൽ ജോലി ലഭിക്കുന്നതിനുള്ള സാധ്യതകളുടെ കുറവാണ് സൂചിപ്പിക്കുന്നത് തൊഴിൽ ഇടങ്ങളിൽ അവർ പല വിവേചനങ്ങളും നേരിടുന്നു.
അടുത്തിടെ, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തിറക്കിയ വാർഷിക പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) പ്രകാരം 2022-23 കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായി കുറഞ്ഞതായി രേഖപ്പെടുത്തി ഇത് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ജൂലൈ-ജൂൺ 2021-22 കാലയളവിൽ തൊഴിൽ പങ്കാളിത്ത നിരക്ക് 55.2 ശതമാനത്തിൽ നിന്ന് 57.9 ശതമാനമായി ഉയർന്നു.
കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ പങ്ക് 2022-23 കാലഘട്ടത്തിൽ 45.8 ശതമാനമായി വർദ്ധിച്ചതായി പിഎൽഎഫ്എസ് സർവേ കാണിക്കുന്നു 2021-22 കാലയളവിൽ 45.5 ശതമാനമായിരുന്നു. അതേസമയം ഉൽപ്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ പങ്ക് ഇതേ കാലയളവിൽ 11.6 ശതമാനത്തിൽ നിന്ന് 11.4 ആയി കുറഞ്ഞു.
കാർഷിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണത്തിലെ വർധനവും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ കുറവുമാണ് ഈ സർവേ കാണിക്കുന്നത്. ഔപചാരിക തൊഴിലവസരങ്ങളിലെ ഇടിവും സ്വയം തൊഴിൽ കണ്ടെത്തുന്നവരുടെ വർധനവും കാണിക്കുന്നത് കൂടുതൽ ആളുകൾ തൊഴിൽ വിപണിയിൽ ചേരുന്നുവെന്നും, എന്നാൽ അവർക്ക് വേണ്ടത്ര മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കഴിയുന്നില്ലെന്നുമാണ് ബാത്ത് സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറായ സന്തോഷ് മെഹ്‌റോത്ര പറയുന്നത്.
ഇപിഎഫ്ഒ ഡാറ്റ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ വ്യക്തമായ ചിത്രം പ്രതിഫലിപ്പിക്കുന്നില്ല, കാരണം അതിൻ്റെ വരിക്കാർ രാജ്യത്തെ തൊഴിൽ ശക്തിയുടെ ഒരു ചെറിയ അനുപാതം മാത്രമാണ്. അതിനർത്ഥം നിരവധി ആളുകൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്നാണ്. ഇതിലും മാന്ദ്യമുണ്ടെങ്കിൽ അത് ആശങ്കാജനകമാണ് എന്ന് തൊഴിൽ സാമ്പത്തിക വിദഗ്ധൻ കെ ആർ ശ്യാം സുന്ദർ പറഞ്ഞു.