റോള്‍സ്-റോയ്‌സ് മോട്ടോഴ്സ്, രാജകീയ യാത്രയ്ക്ക്
ബി എം ഡബ്ല്യു ആയിരുന്നു റോള്‍സ് റോയ്‌സ് ഏറ്റെടുക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നത്. എന്നാല്‍ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് കൂടുതല്‍ തുകയ്ക്ക് കമ്പനിയെ സ്വന്തമാക്കി. ഇതോടെ റോള്‍സ് റോയ്‌സ് ഇല്ലാതായി. പകരം നിലവിലെ കമ്പനി ബെന്റ്ലി മോട്ടോഴ്സായി മാറി.
രാജകീയമായ റൈഡ് ആസ്വദിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ അതിനൊരു അവസാനവാക്കാണ് റോള്‍സ്-റോയ്‌സ് കാറുകള്‍. 1906 ല്‍ കാറുകളും പിന്നീട് വിമാന...
രാജകീയമായ റൈഡ് ആസ്വദിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ അതിനൊരു അവസാനവാക്കാണ് റോള്‍സ്-റോയ്‌സ് കാറുകള്‍. 1906 ല്‍ കാറുകളും പിന്നീട് വിമാന എഞ്ചിനുകളും നിര്‍മിക്കുന്നതിനായി ആരംഭിച്ചതാണ് റോള്‍സ് റോയിസ് ലിമിറ്റഡ്. എന്നാല്‍ പിന്നീട് പലപ്പോഴായി ഉടമകള്‍ മാറി മറിഞ്ഞും പുതിയ കമ്പനിയായുമെല്ലാം റോള്‍സ് റോയിസ് മാറി. വീലുകള്‍ ഘടിപ്പിച്ച ആഢംബരമെന്ന് തന്നെ റോള്‍സ് റോയ്‌സിനെ വിളിക്കാം. കോടികള്‍ മുടക്കി വാഹനം സ്വന്തമാക്കുന്നവന്റെ ആഗ്രഹത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്തു നല്‍കും ഓരോ റോള്‍സ് റോയ്‌സുകളും.
പേരുകളില്‍ പോലും റോള്‍സ് റോയ്‌സ് കൗതുകം കാത്തുവെക്കുന്നുണ്ട്. ഗോസ്റ്റും ഫാന്റെവും വ്രെയിത്തുമെല്ലാം ആളുകളുടെ മനം കവര്‍ന്നത് ഡിസൈനും കരുത്തും കൊണ്ട് മാത്രമല്ല, പേരുകളിലെ നിഗൂഢതകള്‍ കൊണ്ടു കൂടിയാണ്. കൗതുകവും അത്ഭുതവും സമ്മേളിക്കുന്നതാണ് ഓരോ റോള്‍സ് റോയിസ് കാറുകളും. സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ബോണറ്റിനു മുന്നില്‍ ഉയര്‍ന്നുവരുന്ന 'സ്പിരിറ്റ് ഓഫ് എക്‌സറ്റസി' ലോഗോ, കൈകൊണ്ട് കൊത്തിയെടുത്ത വുഡന്‍ പാനലുകള്‍, ഒറ്റ നോട്ടത്തില്‍ മനം കവരുന്ന ഉയര്‍ന്ന ഗ്രില്ലുകള്‍, പിന്നിലേക്ക് തുറക്കുന്ന ഡോറുകള്‍. ആരേയും കൊതിപ്പിക്കുന്നതാണ് ഇവ.
ചാള്‍സ് റോള്‍സും ഹെന്റി റോയ്‌സും ചേര്‍ന്നാണ് റോള്‍സ് റോയ്‌സ് എന്ന സ്ഥാപനം 1904 ല്‍ മാഞ്ചസ്റ്ററില്‍ ആരംഭിച്ചത്. കാര്‍ നിര്‍മാണത്തിലൂടെ തുടക്കമിട്ട റോള്‍സ് റോയ്‌സ് ഒന്നാം ലോകമഹായുദ്ധത്തോടെ വിമാന എഞ്ചിനുകളുടെ നിര്‍മാണത്തിലേക്കും തിരിഞ്ഞു. 1940 ല്‍ ജെറ്റ് എഞ്ചിനുകളുടെ നിര്‍മാണരംഗത്തേക്ക് കടന്ന റോള്‍സ് റോയ്‌സിന് പക്ഷെ അടിതെറ്റി. പില്‍ക്കാലത്ത് വന്‍വിജയമായെങ്കിലും ആര്‍ ബി 211 ജെറ്റ് എഞ്ചിന്റെ നിര്‍മാണം ഉടമകളെ വന്‍ സാമ്പത്തികബാധ്യതയിലേക്ക് തള്ളിയിട്ടു. ഇതോടെ റോള്‍സ് റോയ്‌സ് കമ്പനി കടം വീട്ടാനായി വിറ്റൊഴിവാക്കേണ്ടി വന്നു. ഇതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുതിയ കമ്പനിയായി റോള്‍സ് റോയ്‌സ് ലിമിറ്റഡ് 1971 ല്‍ സ്ഥാപിതമായി. കാര്‍ നിര്‍മാണവിഭാഗം 1980 ന് വിക്കേഴ്‌സിന് കൈമാറി. പിന്നീട് 1987 ല്‍ വീണ്ടും ഉടമസ്ഥാവകാശത്തില്‍ കാര്യമായ മാറ്റത്തിന് റോള്‍സ് റോയ്‌സ് വിധേയമായി. കമ്പനിയുടെ പേരും ഒപ്പം മാറി.
വിക്കേഴ്സ് ഗ്രൂപ്പ് കാര്‍ നിര്‍മാണ വിഭാഗം 1998 ല്‍ ഫോക്സ്വാഗന് വിറ്റു. റോള്‍സ് റോയ്സ്, ബെന്റ്ലി കാറുകള്‍ക്ക് ഇതിനകം തന്നെ എഞ്ചിനുകളും മറ്റ് ഘടകങ്ങളും വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ബി എം ഡബ്ല്യു ആയിരുന്നു റോള്‍സ് റോയ്‌സ് ഏറ്റെടുക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നത്. എന്നാല്‍ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് കൂടുതല്‍ തുകയ്ക്ക് കമ്പനിയെ സ്വന്തമാക്കി. ഇതോടെ റോള്‍സ് റോയ്‌സ് ഇല്ലാതായി. പകരം നിലവിലെ കമ്പനി ബെന്റ്ലി മോട്ടോഴ്സായി മാറി.
കരാറിന്റെ ഭാഗമായി, ഫോക്സ് വാഗണ്‍ ഗ്രൂപ്പ് ചരിത്രപ്രസിദ്ധമായ ക്രൂ ഫാക്ടറിയും 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' എന്ന ചിഹ്നത്തിന്റെയും റേഡിയേറ്റര്‍ ഗ്രില്ലിന്റെ ആകൃതിയുടെയും അവകാശങ്ങള്‍ സ്വന്തമാക്കി. എന്നിരുന്നാലും, റോള്‍സ്-റോയ്സിന്റെ ബ്രാന്‍ഡ് നാമവും ലോഗോയും നിയന്ത്രിച്ചത് എയ്റോ-എഞ്ചിന്‍ നിര്‍മ്മാതാക്കളായ റോള്‍സ്-റോയ്സ് പിഎല്‍സിയായിരുന്നു. റോള്‍സ്-റോയ്സിന്റെ പേരിന്റെയും ലോഗോയുടേയും ലൈസന്‍സ് ബിഎംഡബ്ല്യുവിന് നല്‍കാന്‍ എയ്റോ-എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെ 1998 ല്‍ റോള്‍സ് റോയ്സ് മോട്ടോര്‍ കാര്‍സ് എന്ന പുതിയ കമ്പനിയും
പിറവിയെടുത്തു, ബിഎംഡബ്ലു വിന്റെ സബ്‌സിഡറിയായാണ് പുതിയ കമ്പനിയുടെ ജനനം. റോള്‍സ്-റോയ്സിന്റെ ട്രേഡ്മാര്‍ക്ക് അവകാശം ബിഎംഡബ്ല്യു സ്വന്തമാക്കിയതോടെയാണ് ഇത് സാധ്യമായത്.
റോള്‍സ്-റോയ്‌സിന്റെ കാര്യത്തിലുള്ള വിവിധ ഉടമസ്ഥാവാകാശ തര്‍ക്കങ്ങള്‍ക്കു ശേഷം ബി എം ഡബ്ല്യുവും ഫോക്സ്വാഗണ്‍ ഗ്രൂപ്പും സമവായത്തിലെത്തി. ഇതനുസരിച്ച് 1998 മുതല്‍ 2002 വരെ, ബിഎംഡബ്ല്യു കാറുകള്‍ക്കുള്ള എഞ്ചിനുകള്‍ വിതരണം ചെയ്യുന്നത് തുടര്‍ന്നു. റോള്‍സ് റോയ്സിന്റെ പേരും ലോഗോയും ഫോക്സ് വാഗണ്‍ സ്വന്തമാക്കി.
2003 ജനുവരി 1 മുതല്‍ ബി എം ഡബ്ല്യു നിര്‍മ്മിക്കുന്ന കാറുകള്‍ക്ക് മാത്രമേ 'റോള്‍സ്-റോയ്സ്' എന്ന് പേരിടാന്‍ കഴിയുമായിരുന്നുള്ളൂ.ഫോക്സ് വാഗണ്‍ ഗ്രൂപ്പിന്റെ മുന്‍ റോള്‍സ്-റോയ്സ്/ബെന്റ്ലി ഡിവിഷന് ബെന്റ്ലി എന്ന പേരും നിഷ്‌കര്‍ഷിക്കപ്പെട്ടു. ഇതോടെ ക്രൂ ഫാക്ടറിയില്‍ നിന്നുള്ള അവസാന റോള്‍സ്-റോയ്സ്, കോര്‍ണിഷ്, 2002-ല്‍ ഉല്‍പ്പാദനം നിര്‍ത്തി. ആ സമയത്ത് തന്നെ ക്രൂ ഫാക്ടറി ബെന്റ്ലി മോട്ടോഴ്സ് ലിമിറ്റഡായി മാറി. റോള്‍സ്-റോയ്സ് ഉല്‍പ്പാദനം ഇംഗ്ലണ്ടിലെ ഗുഡ് വുഡിലുള്ള റോള്‍സ്-റോയ്സ് മോട്ടോര്‍ എന്നറിയപ്പെടുന്ന പുതിയ സ്ഥാപനത്തിലേക്ക് മാറ്റപ്പെട്ടു.
റോള്‍സ് റോയ്സ് മാര്‍ക്കിന്റെ നിയന്ത്രണം ബി എം ഡബ്ല്യുവിന് നഷ്ടമായെങ്കിലും, മുന്‍ റോള്‍സ് റോയ്സ്/ബെന്റ്ലി സബ്സിഡിയറി ക്രൂവ് ഫാക്ടറി, എല്‍ സീരീസ് വി8 എഞ്ചിന്‍ പോലെയുള്ള ചരിത്രപ്രസിദ്ധമായ റോള്‍സ് റോയ്സ് കാര്‍ മോഡലുകള്‍ നിലനിര്‍ത്തി.
1998 വരെ നിരത്തിലെത്തിയ റോള്‍സ്-റോയ്‌സിന്റെ പ്രധാന മോഡലുകള്‍ ഇവയായിരുന്നു.
- 1965-1980 സില്‍വര്‍ ഷാഡോ - മോണോകോക്ക് ചേസിസിലുള്ള ആദ്യത്തെ റോള്‍സ് റോയ്സ്. 6.23 L V8 എഞ്ചിന്‍ ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ചു, പിന്നീട് 6.75 L ആയി വികസിപ്പിച്ചു. ബെന്റ്‌ലി
ടി-സീരീസുമായി ചേര്‍ന്നുള്ള ഡിസൈന്‍ ഈ മോഡലിന്റെ പ്രത്യേകതയായിരുന്നു. - 1968-1991 ഫാന്റം VI
- 1971-1996 കോര്‍ണിഷ് I-IV
- 1975-1986 പിനിന്‍ഫാരിന ബോഡി ഡിസൈനില്‍ പൗലോ മാര്‍ട്ടിന്‍ കാമര്‍ഗ്വ് ശൈലിയില്‍ നിര്‍മ്മിച്ച മോഡല്‍
- 1980-1998 സില്‍വര്‍ സ്പിരിറ്റ്/സില്‍വര്‍ സ്പര്‍
മേല്‍പ്പറഞ്ഞ കാറുകള്‍ക്ക് സമാന്തരമായിട്ടായിരുന്നു ബെന്റ്‌ലി മോഡലുകള്‍ നിര്‍മ്മിച്ചത്. ബെന്റ്ലി കോണ്ടിനെന്റല്‍ കൂപ്പേകള്‍ക്ക് (1950-കളുടെ മധ്യം മുതല്‍ 1960-കളുടെ പകുതി വരെ വിവിധ രൂപങ്ങളില്‍ നിര്‍മ്മിച്ചത്) റോള്‍സ്-റോയ്സിന് തുല്യമായവ ഉണ്ടായിരുന്നില്ല. വളരെ ചെലവേറിയ റോള്‍സ് റോയ്‌സ് ഫാന്റം ലിമോസിനുകളും ഈ കാലത്ത് നിര്‍മ്മിച്ചു.
ഫോക്‌സ് ഗ്രൂപ്പിനു കീഴില്‍ നിര്‍മ്മിച്ച പ്രധാന മോഡലുകള്‍ ഇവയായിരുന്നു
- 1998-2002ല്‍ സില്‍വര്‍ സെറാഫ്- ബെന്റ്‌ലി ആര്‍നേജിന്റെ ഡിസൈന്‍ ആയിരുന്നു ഇതിന്റെ പ്രതേകത.
- 2000-02ലെ കോര്‍ണിഷ് വി- രണ്ട്-ഡോറുള്ള കണ്‍വേര്‍ട്ടബിള്‍ ഡിസൈന്‍ ബെന്റ്ലി അസ്യൂറുമായി പങ്കിട്ടു. 2003ല്‍ ഫാന്റം അവതരിപ്പിക്കുന്നത് വരെ ഏറ്റവും ചെലവേറിയ റോള്‍സ് റോയ്സായിരുന്നു ഫോക്‌സ് വാഗണ്‍ അവതരിപ്പിച്ച ഈ മോഡല്‍.
അതേസമയം 2003 ന് ശേഷം റോള്‍സ് റോയ്‌സ് പഴയ വാഹനങ്ങളുടെ മോഡല്‍ നെയിം തന്നെ നിലനിര്‍ത്തി പുതിയ വാഹനങ്ങള്‍ ഇറക്കി ഫാന്റം മോഡലിന്റെ തന്നെ പലതരത്തിലുള്ള വാഹനങ്ങളാണ് ആദ്യമായി പുറത്തെത്തിച്ചത്. പിന്നാലെ ഗോസ്റ്റ്, കള്ളിനന്‍, ഡാണ്‍, വ്രെയിത്ത്, ഗോസ്റ്റ് എന്നിവയും പുനരവതരിപ്പിച്ചു.