ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വരുമാനമായി ലഭിച്ചത് ആറ് കോടി

  • ഇ-ഭണ്ഡാര വരവായി 2.07 ലക്ഷം രൂപ ലഭിച്ചു
  • യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു നോട്ട് എണ്ണലിന്റെ ചുമതല
  • രണ്ട് കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണവും 13 കിലോ 340 ഗ്രാം വെള്ളിയും ലഭിച്ചു

Update: 2024-01-22 09:38 GMT

ഈ മാസം ഇതുവരെയായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരുമാനമായി ലഭിച്ചത്  6,13,00,8091 രൂപ.

ഇ-ഭണ്ഡാര വരവായി 2.07 ലക്ഷം രൂപയും ലഭിച്ചു

ഇതിനു പുറമെ രണ്ട് കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണവും 13 കിലോ 340 ഗ്രാം വെള്ളിയും നിരോധിച്ച ആയിരം രൂപയുടെ 40 കറന്‍സി നോട്ടുകളും പിന്‍വലിച്ച 2000 രൂപയുടെ 45 കറന്‍സി നോട്ടുകളും ലഭിച്ചു.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു നോട്ട് എണ്ണലിന്റെ ചുമതല.

ഈ മാസം 17നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഗുരൂവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് നടന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിനിമാ താരങ്ങളുമടക്കം നിരവധി പ്രമുഖര്‍ ഗുരുവായൂരില്‍ എത്തിയിരുന്നു.

Tags:    

Similar News